സ്ട്രീറ്റ്ലൈറ്റ് നന്നാക്കുന്നതിനിടെ വീണ് പരിക്കേറ്റ മലയാളി യുവാവ് നിര്യാതനായി
text_fieldsമനാമ: സ്ട്രീറ്റ് ലൈറ്റ് നന്നാക്കുന്നതിനിടെ ക്രെയിൻ തക൪ന്ന് താഴെവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽ അഹ്ലിയ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന കൊല്ലം കുന്നത്തൂ൪ കരിമ്പിൻപുഴ ബിജു ഭവനത്തിൽ എസ്. ബിജുവാണ് (28) ബുധനാഴ്ച രാത്രി സൽമാനിയ ആശുപത്രിയിൽ മരിച്ചത്. തുട൪ ചികിത്സ നടത്തുന്നതിന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയിലായിരുന്നു മരണം. കഴിഞ്ഞ ഫെബ്രുവരി 24ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. ഡ്യൂട്ടിയിലായിരുന്ന ബിജു അസ്ക്കറിലെ സ്ട്രീറ്റ് ലൈറ്റ് നന്നാക്കുന്നതിനിടെയായിരുന്നു ദുരന്തം. മെഷിൻ പൈ്ളറ്റ് ഇളകി പോസ്റ്റിൻെറ മുകളിൽനിന്ന് താഴെ വീഴുകയായിരുന്നു. കൈയ്യും കാലും ഇടുപ്പെല്ലും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായ ബിജു വെൻറിലേറ്ററിലായിരുന്നു. കമ്പനിയുടെയും എംബസിയുടെയും സഹായത്തോടെ തുട൪ ചികിത്സക്കായി നാട്ടിൽ കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കവെയാണ് ആരോഗ്യനില വഷളായത്. നാല് വ൪ഷമായി ബഹ്റൈനിലുള്ള ബിജു ആദ്യം അൽ അഹ്മദ് കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. ആറ് മാസം മുമ്പാണ് നാട്ടിൽപോയി വന്നത്. സിത്രയിലെ കമ്പനി ക്യാമ്പിലായിരുന്നു താമസം. അഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ബിജു. മൃതദേഹം സൽമാനിയ ആശുപത്രി മോ൪ച്ചറിയിലാണുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ചെയ്യുന്നുണ്ട്. ഇന്നും നാളെയും അവധിയായതിനാൽ പ്രോസിക്യൂഷൻ നടപടികൾ പൂ൪ത്തിയാക്കി ഞായറാഴ്ച കൊണ്ടു പോകാനാകുമെന്നാണ് പ്രതീക്ഷ. ശിവശങ്കരപ്പിള്ളയാണ് ബിജുവിൻെറ പിതാവ്. മാതാവ്: അംബിക, സഹോദരി: ബിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
