ജിദ്ദ: ശാസ്ത്ര സാങ്കേതിക വിദ്യ സമ്മാനിച്ച അവിശ്വസനീയമായ വിസ്ഫോടങ്ങൾ ഉപയോഗപ്പെടുത്തി മാധ്യമങ്ങൾ, പ്രത്യേകിച്ചും ഇലക്ട്രോണിക് മീഡിയ യുദ്ധം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഒരു ഭാഗത്ത് സംഹാരാത്മക ആയുധങ്ങളാണ് ഇവ൪ എടുത്തുപയോഗിക്കുന്നതെന്നും ‘മാധ്യമം’ എഡിറ്റ൪ ഒ.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. താമസിയാതെ സംപ്രേക്ഷണം ആരംഭിക്കുന്ന മീഡിയ വൺ ചാനലിൻെറ പ്രചാരണാ൪ഥം സൗദിയിലെത്തിയ അദ്ദേഹം ഇവിടെ സീസൺസ് റസ്റ്റോറൻറിൽ പൗര പ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു.
നമ്മുടെ രാജ്യത്തെ 120 കോടി ജനങ്ങളിൽ 40 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് സ്ഥിതി വിവരക്കണക്കുകൾ പറയുന്നു. 50 ശതമാനം വീടുകളിലും ശരിയായ കക്കുസ് സൗകര്യമില്ലെങ്കിലും 60 ശതമാനം പേ൪ക്കും മൊബൈലുണ്ടെന്നാണ് കണക്ക്. സാമൂഹിക, സാംസ്കാരിക രംഗത്ത് ആധുനിക ടെക്നോളജി ഉപയോഗിച്ച്്് നിലവിലെ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളുടെ ഇരകളാണ് ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നാമെല്ലാവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകപക്ഷീയ പ്രൊപഗാണ്ടയാണ് മാധ്യമങ്ങൾ ചില വിഭാഗങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ അപ്രധാനമായ വാ൪ത്തകൾ പോലും ആഘോഷമാക്കി മാറ്റുകയും പ്രാധാന്യം നൽകേണ്ടവ വിസ്മരിക്കുകയോ ഏതെങ്കിലും മൂലയിൽ ഒതുക്കുകയോ ചെയ്യുന്നതാണ് നിലവിലെ അവസ്ഥ. ജനാധിപത്യപരവും മനുഷ്യത്വപരവുമായ രീതിയിൽ ഇത്തരം വിപത്തുകളെ നേരിടേണ്ടതുണ്ട്. ‘മാധ്യമം’ പത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ മീഡിയ വൺ’ ചാനലുമായി മുന്നിട്ടിറങ്ങിയിട്ടുള്ളതെന്ന് ഒ.അബ്ദുറഹ്മാൻ പറഞ്ഞു. ഇത് നിങ്ങളുടെ ചാനലാണ്; ജനകീയ, നിഷ്പക്ഷ ചാനലായിരിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ ഡയരക്ട൪ ഡോ. അബ്ദുസ്സലാം വാണിയമ്പലം മീഡിയ വണ്ണിൻെറ പ്രവ൪ത്തങ്ങളെ കുറിച്ചും ഈ ഉദ്യമത്തിൻെറ മറ്റു വശങ്ങളെ കുറിച്ചും വിശദീകരിച്ചു. കേരളത്തിലുടനീളമുള്ള സാധാരണക്കാ൪ ഓഹരിയുടമകളായ ചാനലായിരിക്കുമിത്. വാ൪ത്തകളുടെ പിന്നാമ്പുറങ്ങൾ പുറത്തുകൊണ്ടുവരുന്ന നല്ല പരിപാടികൾ പ്രേക്ഷക൪ക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചാനലാവണമെന്നാണ് ആഗ്രഹിക്കുന്നത്. മൂല്യാധിഷ്ഠിതമായ പരിപാടികൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന, കുടുംബത്തിന് മക്കളുടെ കൂടെയിരുന്ന് കാണാൻ സാധിക്കുന്ന ഇൻഫോടൈൻമെൻറ് ചാനലായിട്ടാണ് തുടങ്ങുന്നത്. 50 ശതമാനം വാ൪ത്തയും 50 ശതമാനം വിനോദവിജ്ഞാന പരിപാടികളുമായാവും തുടക്കം.
ഘട്ടം ഘട്ടമായി പ്രവാസികൾക്കായി മിഡിൽ ഈസ്റ്റിന് പ്രത്യേകം ചാനലും ഉറുദു, ഇംഗ്ളീഷ് ഭാഷകളിൽ വെവ്വേറെ ചാനലുകളും തുടങ്ങാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വി.പി.മുഹമ്മദലി, എം.വി.മുഹമ്മദ് സലീം, ടി.പി. അഹമ്മദ് എന്നിവ൪ ആശംസ നേ൪ന്നു. ജമാൽ മുഹ്യുദ്ദീൻ ആലുവ അധ്യക്ഷനായിരുന്നു, സി.കെ.മുഹമ്മദ് നജീബ് സ്വാഗതവും അബ്ദുൽശുക്കു൪ നന്ദിയും പറഞ്ഞു. മുസ്സ ഖിറാഅത്ത് നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2012 8:50 AM GMT Updated On
date_range 2012-03-16T14:20:59+05:30ഇലക്ട്രോണിക് മീഡിയ രംഗത്ത് നടക്കുന്നത് തകര്‍പ്പന്‍ മല്‍സരം -ഒ.അബ്ദുറഹ്മാന്‍
text_fieldsNext Story