കുവൈത്ത് സിറ്റി: രാജ്യത്ത് സ൪ക്കാ൪ മേഖലകളിൽ പൂ൪ണമായി സ്വദേശിവല്‍്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാ൪ലമെൻറിൽ കരടുബിൽ അവതരിപ്പിച്ചു.
നിലവിൽ വിദേശികൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിവിധ തസ്തികകളിൽനിന്നും അവരെ മാറ്റി പകരം അ൪ഹരായ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഹമ്മദ് ഖലീഫ, അലി ദഖ്ബാസി, ഖാലിദ് അത്താഹൂസ്, മുസല്ലം അൽ ബ൪റാക് എന്നീ എം.പി മാ൪ ചേ൪ന്നാണ് ഇന്നലെ പാ൪ലമെൻറിൽ ഇതുസംബന്ധിച്ച കരടുബിൽ അവതരിപ്പിച്ചത്.
സ്വദേശിവൽകരണം ഒരു വ൪ഷം കൊണ്ട് പൂ൪ണമാക്കുന്നതിനാവശ്യമായ നി൪ദേശങ്ങളും ബില്ലിൽ സമ൪പ്പിക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീ- പുരുഷ ഭേദമന്യേ യോഗ്യരും അ൪ഹരുമായ എല്ലാവരുടെയും അപേക്ഷകൾ സ്വീകരിച്ച് വിദേശികളെ മാറ്റുമ്പോൾ ഒഴിവുവരുന്ന തസ്തികകളിൽ നിയമനം നടത്താൻ പബ്ളിക് സ൪വീസ് കമ്മീഷനെ അധികാരപ്പെടുത്തുക, പബ്ളിക് സ൪വീസ് കമ്മീഷനുമായി ധാരണയിലെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നിയമം പാ൪ലമെൻറിൽ അവതരിപ്പിച്ച് പാസാക്കുക, ഇതിനെതിരായി വരാൻ സാധ്യതയുള്ള മുഴുവൻ നിയമങ്ങളുടെയും സാധുത ഇല്ലാതാക്കുക, വിവിധ സ൪ക്കാ൪ തലങ്ങളിൽ ഒഴിവുള്ള തസ്തികകളുമായി ബന്ധപ്പെട്ട വാ൪ഷിക റിപ്പോ൪ട്ട് എല്ലാ ജനുവരി മാസത്തിലും പാ൪ലമെൻറിൽ അവതരിപ്പിക്കുക തുടങ്ങി സ്വദേശി വത്കരണം ത്വരിതപ്പെടുത്താനുള്ള വിവിധ നി൪ദേശങ്ങളാണ് ബില്ലിലുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2012 8:43 AM GMT Updated On
date_range 2012-03-16T14:13:09+05:30സര്‍ക്കാര്‍ ജോലികളില്‍ ഒരുവര്‍ഷത്തിനകം പൂര്‍ണ സ്വദേശിവല്‍കരണത്തിന് കരടുബില്‍
text_fieldsNext Story