Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും...

വീണ്ടും പിഴുതെറിയപ്പെടുന്ന നാവ്

text_fields
bookmark_border
വീണ്ടും പിഴുതെറിയപ്പെടുന്ന നാവ്
cancel

പ്രഗല്ഭ മാധ്യമപ്രവ൪ത്തകനും ദൂരദ൪ശനിലെ ഉ൪ദു വാ൪ത്താ വായനക്കാരനുമായ സയ്യിദ് മുഹമ്മദ് അഹ്മദ് കാസ്മിയെ ദൽഹി പൊലീസ് അറസ്റ്റുചെയ്ത വാ൪ത്ത കേട്ട് ഞങ്ങളെല്ലാവരും നടുങ്ങുകയുണ്ടായി. അദ്ദേഹത്തെ നന്നായറിയാവുന്ന പത്രപ്രവ൪ത്തകരെയും ആക്ടിവിസ്റ്റുകളെയും ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു ആ വാ൪ത്ത. ഇസ്രായേലി എംബസിയുടെ വാഹനത്തിനു നേ൪ക്കുണ്ടായ ആക്രമണവുമായി ബന്ധിപ്പിച്ചാണത്രെ അറസ്റ്റ്. നയതന്ത്ര വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണവുമായി കാസ്മിക്ക് ഏതെങ്കിലും നിലക്ക് ബന്ധമുണ്ടാകാനിടയുണ്ടെന്ന് ഞങ്ങളിലാ൪ക്കും വിശ്വസിക്കാൻ കഴിയില്ല. ആരുടെയൊക്കെയോ സമ്മ൪ദങ്ങളുടെ ഫലമായി ആ പത്രപ്രവ൪ത്തകൻ കരുവാക്കപ്പെടുകയാണെന്ന് ഞങ്ങൾ കരുതുന്നു. അമേരിക്കയുടെയും ഇസ്രായേലിൻെറയും ലോബിയിസ്റ്റുകളാണ് ഇത്തരക്കാ൪ക്കെതിരെ ഇന്ത്യൻ ഏജൻസികളിൽ സമ്മ൪ദം ചെലുത്തിക്കൊണ്ടിരിക്കുന്നത്.
സ൪വരാലും ആദരിക്കപ്പെടുന്ന ഒരു മുതി൪ന്ന പത്രപ്രവ൪ത്തകനെ വിലങ്ങുവെച്ചതിലൂടെ നമ്മുടെ സ൪ക്കാ൪ ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്? പൊലീസിലും ഇതര നിയമനടത്തിപ്പ് ഏജൻസികളിലും അമേരിക്ക-ഇസ്രായേൽ ലോബിക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന കാര്യമോ? ഈ വൈദേശിക ശക്തികളുടെ ആജ്ഞകൾക്ക് പരമപ്രാധാന്യം കൽപിക്കാൻ അധികൃത൪ ബാധ്യസ്ഥരാണെന്നോ? ഇസ്രായേലി കാറിനുനേരെ ആക്രമണംനടന്ന ഉടനെത്തന്നെ ഇസ്രായേലി ഏജൻസികൾ തെളിവുകളുമായി രംഗത്തുവന്നു എന്നത് എത്രമാത്രം യുക്തിസഹമാണ്. കേസന്വേഷണം ആരംഭിക്കുന്നതിനു മുമ്പേ ചാനലുകൾ ഇതേ ‘തുമ്പുകൾ’ സംപ്രേഷണം ചെയ്യുന്നതും കാണാൻ സാധിച്ചു. ആക്രമണം ഇറാനികൾ നടത്തിയതാണെന്ന വാദവും തൽക്ഷണം ഉയരുകയുണ്ടായി. രാജ്യത്ത് എവിടെയെങ്കിലും ഒരു ചെറിയ പടക്കം പൊട്ടിയാൽപോലും മുൻപിൻ നോക്കാതെ മുസ്ലിം യുവാക്കളെ പിടികൂടി തല്ലിച്ചതച്ച് ജയിലിൽ തള്ളുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയിട്ട് വ൪ഷങ്ങൾ പിന്നിടുകയാണ്.
മുസ്ലിം പേരുള്ളതുകൊണ്ടാണോ കാസ്മി അറസ്റ്റ് ചെയ്യപ്പെട്ടത്, അതോ ഉ൪ദു പത്രത്തിൽ സേവനം ചെയ്യുന്നതുകൊണ്ടോ? അല്ലെങ്കിൽ ഇറാനിയൻ വാ൪ത്താ ഏജൻസിയുമായി സമ്പ൪ക്കം പുല൪ത്തിയതിൻെറ പേരിലോ? നിരവധി ഇറാനികളെയും മധ്യപൗരസ്ത്യ നാടുകളിലെ മറ്റനവധി പൗരന്മാരെയും കാസ്മിക്ക് നേരിട്ടറിയാം. അതൊരു കുറ്റമാണോ? ആക്രമണം ഇറാൻെറ ഒത്താശയിൽ നടന്നതാണെന്ന ഇസ്രായേലിൻെറ വാദം സ്ഥാപിക്കുന്ന വല്ല തെളിവും ലഭ്യമായോ? കേസ് എന്തുകൊണ്ട് നാഷനൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി അന്വേഷിക്കുന്നില്ല? ഉത്തരമില്ലാത്ത ഇത്തരം നിരവധി ചോദ്യങ്ങൾ സംഭവവുമായി ബന്ധപ്പെട്ട് ഉയ൪ന്നുകൊണ്ടിരിക്കുന്നു.
രാഷ്ട്രത്തിൻെറ നില ഈവിധം പക്ഷപാതപരമായിത്തീ൪ന്നത് ദൗ൪ഭാഗ്യകരമാണ്. ഇസ്രായേൽ ലോബിയുടെ പക്ഷത്തേക്കാണ് ഭരണകൂടം അതിൻെറ ചായ്വ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്തരം ചായ്വുകളുടെയും രാഷ്ട്രീയ താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രഗല്ഭനായൊരു പത്രപ്രവ൪ത്തകനെ വേട്ടയാടുന്നത് സങ്കടകരമാണ്. നേരു വിളിച്ചുപറയുന്ന നാവുകൾ ഈ വിധം പിഴുതെടുക്കപ്പെടുന്നപക്ഷം സത്യം തന്നെ ഗളച്ഛേദം ചെയ്യപ്പെടില്ലേ?
മുമ്പ് അറബ്-മധ്യേഷ്യാ എംബസികളിൽ ഇന്ത്യക്കാ൪ക്ക് വൻതോതിൽ സ്വീകരണ ചടങ്ങുകൾ ഒരുക്കപ്പെടാറുണ്ടായിരുന്നു. ഹൃദ്യമായ ആ ആതിഥ്യങ്ങൾ രാഷ്ട്രബന്ധങ്ങളെ ഊഷ്മളമാക്കുന്നതിൽ നി൪ണായകമായി ഉപകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത്തരം അതിഥി സൽകാരങ്ങളുടെ എണ്ണം നന്നേ ചുരുങ്ങിപ്പോയതായി 30 വ൪ഷമായി പത്രപ്രവ൪ത്തനം ക൪മഭൂമിയായി സ്വീകരിച്ച എനിക്ക് സുവ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു.
സാ൪വദേശീയ രംഗത്തെ ദിശാമാറ്റങ്ങൾ നമ്മുടെ വിദേശരാഷ്ട്ര ബന്ധ സമവാക്യങ്ങളിലും തിരുത്തൽ സൃഷ്ടിച്ചതിൻെറ പ്രത്യാഘാതം തന്നെ ഈ പ്രവണതയുടെയും കാരണം. അമേരിക്കൻ അധിനിവേശം ഇറാഖിനെ തവിടുപൊടിയാക്കുന്നതിനു മുമ്പേ ഇന്ത്യയിലെ ഇറാഖി എംബസിയിൽ ഇന്ത്യക്കാ൪ക്ക് ലഭിച്ചിരുന്ന ഊഷ്മള വരവേൽപുകളുടെ ഓ൪മകൾ എൻെറ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നു.
ഒരനുഭവം നിങ്ങളുമായി പങ്കുവെക്കാം. മധ്യേഷ്യൻ റിപ്പബ്ളിക്കുകളുടെ അംബാസഡ൪മാരിൽ ഒരാൾ ഒരുക്കിയ ഊഷ്മള സൽകാരത്തിൽ പങ്കെടുത്ത് ഞങ്ങൾ എംബസിയുടെ അങ്കണത്തിലേക്കിറങ്ങി. ഞാൻ സ്ഥാനപതിയോട് നന്ദി പറഞ്ഞു. ഉല്ലാസ ഭാവത്തിലായിരുന്ന അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു. ‘അടുത്ത തവണ നിങ്ങളെയും ഭ൪ത്താവിനെയും ഒരുമിച്ചായിരിക്കും ഞാൻ ഡിന്നറിന് ക്ഷണിക്കുക’. ‘അതിന് എനിക്ക് ഭ൪ത്താവില്ലല്ലോ’ എന്നായി ഞാൻ. എൻെറ മറുപടി കേട്ട് അദ്ദേഹം സ്തബ്ധനായി. പ്രായത്തിൻെറ മുദ്രകൾ പതിഞ്ഞ എൻെറ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അദ്ദേഹം വീണ്ടും പറഞ്ഞു.
‘ഇതുവരെ ആയിട്ടും വിവാഹം കഴിച്ചിട്ടില്ലെന്നോ?’
ദാമ്പത്യബന്ധത്തിൻെറ ചെറിയൊരു ചിത്രം നൽകാൻ ഞാനപ്പോൾ നി൪ബന്ധിതയായി. 25 വ൪ഷത്തോളം ദാമ്പത്യജീവിതം നയിച്ച കഥയും പിന്നെ ഭ൪ത്താവുമായി പിണങ്ങി വിവാഹമോചനം നടത്തിയ കാര്യവും ഞാൻ ചുരുക്കിപ്പറഞ്ഞു. എന്ത് പ്രതിവചിക്കണമെന്നറിയാതെ അദ്ദേഹം എല്ലാം മൂളിക്കേട്ടു. വിവാഹബന്ധത്തെക്കുറിച്ചുള്ള ചെറിയൊരു ഫലിതം പറഞ്ഞുകൊണ്ടാണ് ഒരു സുഹൃത്ത് ആ അന്തരീക്ഷം ലഘൂകരിച്ചത്. അപ്പോൾ ഞാനും സ്ഥാനപതിയും പഴയ ഉല്ലാസഭാവം വീണ്ടെടുത്ത് പുഞ്ചിരിച്ചു. ആതിഥേയരും അതിഥികളും സ്വന്തം ലാവണങ്ങളിലേക്ക് മടങ്ങി.
2004 നവംബറിലായിരുന്നു ഈ അനുഭവം. ന്യൂദൽഹിയിൽ ഏറ്റവും കൂടുതൽ വിവാഹമാംഗല്യങ്ങൾ നടന്ന ദിവസം എന്നതായിരുന്നു ആ ദിനത്തിൻെറ സവിശേഷത. നവ വധൂവരന്മാരുടെ ആദ്യ സമാഗമത്തിൻെറ ആ ശുഭദിനത്തിൽതന്നെയാണ് എൻെറ ദാമ്പത്യത്തക൪ച്ചയുടെ ദു$ഖകഥ വിവരിക്കാൻ ഞാൻ നി൪ബന്ധിതയായത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story