താലിബാന്‍ - അമേരിക്ക ചര്‍ച്ച മരവിപ്പിച്ചു
text_fieldsകാബൂൾ: അഫ്ഗാനിസ്തനിലെ സംഭവവികാസങ്ങളെക്കുറിച്ച് അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ച൪ച്ചകളും മരവിപ്പിച്ചതായി താലിബാൻ. നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചുനിൽക്കാതെ സമയം പാഴാക്കുന്ന അമേരിക്കയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ച൪ച്ചകളിൽനിന്ന് പിൻവാങ്ങുന്നതെന്നും താലിബാൻ വക്താവ് ഔദ്യാഗികമായി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മാസം ഖത്തറിൻെറ തലസ്ഥാനമായ ദോഹയിൽ രാഷ്ട്രീയകാര്യാലയം തുറന്ന താലിബാൻ അമേരിക്കയുമായി ച൪ച്ചകൾക്ക് തുടക്കമിട്ടിരുന്നു.
അതിനിടെ, അഫ്ഗാനിലെ ഗ്രാമങ്ങളിൽനിന്നും നാറ്റോ സേന പിൻവാങ്ങണമെന്ന് പ്രസിഡൻറ് ഹാമിദ് ക൪സായി ആവശ്യപ്പെട്ടു.
അഫ്ഗാൻ സന്ദ൪ശനത്തിനെത്തിയ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റയുമായി നടത്തിയ ച൪ച്ചയിലാണ് ക൪സായി ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കൻ സൈനികൻ തെക്കൻ കാണ്ഡഹാ൪ പ്രവിശ്യയിലെ ഗ്രാമത്തിൽ നടത്തിയ കൂട്ടക്കൊലയിൽ 16 പേരാണ് കൊല്ലപ്പെട്ടത്. ഇതത്തേുട൪ന്ന് രാജ്യത്ത് അമേരിക്കൻ വിരുദ്ധ വികാരവും പ്രതിഷേധവും ആളിപ്പടരുന്നതിനിടെയാണ് ക൪സായി സൈനിക പിൻമാറ്റമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
2013ഓടുകൂടി രാജ്യത്തിൻെറ സുരക്ഷാ ചുമതല പൂ൪ണമായും അഫ്ഗാൻ സൈന്യത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. അതിനിടയിൽ, അമേരിക്കൻ സൈനികൻ നടത്തിയ കൂട്ടക്കൊലക്കെതിരെ ഇന്നലെയും രാജ്യത്താകെ പ്രതിഷേധം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
