അസദിന്‍െറ ഇ-മെയില്‍ ചോര്‍ന്നു
text_fieldsഡമസ്കസ്: സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽ അസദിൻെറയും ഭാര്യ അസ്മയുടെയും ഇ-മെയിൽ അക്കൗണ്ട് ചോ൪ന്നു. പ്രക്ഷോഭത്തിൽനിന്ന് മോചനത്തിനായി ഇറാനിൽനിന്ന് ഉപദേശം തേടിയതടക്കം നിരവധി രഹസ്യ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരിവരെയുള്ള 3000 മെയിലുകളാണ് വിമത൪ ചോ൪ത്തിയത്. ലണ്ടൻ ആസ്ഥാനമായ പത്രമാണ് ഇ-മെയിൽ ചോ൪ച്ച റിപ്പോ൪ട്ട് ചെയ്തത്. സംഭവത്തെപ്പറ്റി ബശ്ശാ൪ പ്രതികരിച്ചിട്ടില്ല.
കനത്ത ഷെല്ലാക്രമണം നടന്ന ഹിംസിലെ ബാബ അംറിൽ പാശ്ചാത്യ മാധ്യമസംഘം തമ്പടിച്ച വിവരവും ഇ-മെയിൽ വഴി അസദിന് ലഭിച്ചിരുന്നു. ഇതത്തേുട൪ന്ന് സുരക്ഷ ശക്തമാക്കാനും നി൪ദേശം വന്നിരുന്നു. അതിനിടെയാണ് രണ്ട് പ്രമുഖ മാധ്യമപ്രവ൪ത്തക൪ കൊല്ലപ്പെട്ടത്.
മെയിലുകളുടെ കൂട്ടത്തിൽ ഖത്ത൪ അമീ൪ ഹമീദ് ബിൻ ഖലീഫ അൽതാനിയുടെ മകൾ മയാസ അൽതാനിയുടെ മെയിൽ അസ്മ ബശ്ശാറിന് ലഭിച്ചിരുന്നു. അൽ താനി ബശ്ശാറിനെ നല്ല സുഹൃത്തായി കാണുന്നതായും ഇരുവരും സിറിയ വിട്ടാൽ ദോഹയിൽ അഭയം നൽകാമെന്നും മയാസ പറഞ്ഞു.
സ്വ൪ണവും ആഡംബര ദീപങ്ങളും ഫ൪ണിച്ചറും മറ്റും വാങ്ങാൻ പതിനായിരക്കണക്കിന് ഡോള൪ അസദ് ചെലവഴിച്ചതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
