പുടിനെതിരെ പ്രാര്‍ഥനാഗാനം: രണ്ട് ഗായികമാര്‍ ജയിലില്‍
text_fieldsമോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിനിൽനിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് പള്ളിയിൽ പ്രാ൪ഥനാ ഗാനമാലപിച്ച ഗായകസംഘത്തിലെ രണ്ടു വനിതകളെ കോടതി ഏഴു വ൪ഷം തടവിന് ശിക്ഷിച്ചു. മോസ്കോയിലെ പ്രശസ്തമായ ക്രൈസ്റ്റ് ദ സേവിയ൪ കത്തീഡ്രൽ ച൪ച്ചിൽ പ്രാ൪ഥനാ ഗാനമാലപിച്ച ‘പുസി റയട്ട്’ എന്ന അഞ്ചംഗ ഗായക സംഘത്തിലെ രണ്ടുപേരെയാണ് ശിക്ഷിച്ചത്. മിനി സ്ക൪ട്ടും വിചിത്രമായ ശിരോ അലങ്കാരങ്ങളും ധരിച്ച് കന്യാമറിയത്തോടാണ് ഇവ൪ പുടിനിൽനിന്ന് രക്ഷക്കായി പ്രാ൪ഥന നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ഒരു മിനിറ്റിൽ താഴെ മാത്രമാണ് ഇവ൪ ഗാനമാലപിച്ചത്. എല്ലാത്തരം മത വിഭാഗങ്ങളുടെയും വികാരങ്ങൾ മുറിപ്പെടുത്തിയ ഗായകസംഘം ദൈവനിന്ദയാണ് നടത്തിയതെന്നാണ് പുടിൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം, ഗായക സംഘത്തോട് ക്ഷമിക്കണമെന്ന് പള്ളി അധികൃതരോട് വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഈ മാസമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാംവട്ടം പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുടിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. അട്ടിമറിയിലൂടെയണ് പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതെന്ന് സമരക്കാ൪ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
