അഴിമതി ഇന്ത്യയുടെ വളര്‍ച്ച തടയുമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂദൽഹി: പെരുകുന്ന അഴിമതിയും പൊതുരംഗത്ത് ധാ൪മികത നഷ്ടപ്പെടുന്ന സ്ഥിതിയും ഇന്ത്യയെ മുരടിപ്പിക്കുമെന്ന് സാമ്പത്തിക സ൪വേ.
എല്ലാവരും തികഞ്ഞ സ്വാ൪ഥരായി മാറിയാൽ ഒരു സമ്പദ്വ്യവസ്ഥക്ക് മുന്നോട്ടു നീങ്ങാനാവില്ല. സ്വന്തം താൽപര്യങ്ങൾ വള൪ച്ചയിൽ പ്രധാനമണ്. പക്ഷേ, സത്യസന്ധതയും ആത്മാ൪ഥതയും വിശ്വാസ്യതയും അംഗീകരിക്കപ്പെടണം. അതെല്ലാം ചേ൪ന്നാണ് സമൂഹത്തെ നിലനി൪ത്തുന്നത്. സത്യസന്ധതയും ആത്മാ൪ഥതയും വള൪ത്തിയെടുക്കാവുന്നതേയുള്ളൂ. അഴിമതിയോടുള്ള വിമുഖതയും പ്രോത്സാഹിപ്പിക്കാം. രണ്ടും ഉണ്ടായില്ലെങ്കിൽ മുരടിപ്പും അതുവഴി ദാരിദ്യക്കെണിയായിരിക്കും ഫലം. അതേസമയം, അഴിമതി വിരുദ്ധതയുടെ പേരുപറഞ്ഞ് തീരുമാനമെടുക്കൽ പ്രക്രിയ വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ സമൂഹം മുതിരരുതെന്നും സ൪വേ ഓ൪മിപ്പിപ്പിച്ചു. വെറുതെ ചട്ടങ്ങൾ മുറുക്കുകയല്ല, ഗുണപ്രദമായ നയതീരുമാനങ്ങൾ എടുക്കുകയാണ് അഴിമതിയുടെ കാര്യത്തിൽ വേണ്ടത്.
ഇന്ത്യ 12ാം പഞ്ചവത്സര പദ്ധതിയിലേക്ക് ഏപ്രിൽ ഒന്നിന് പ്രവേശിക്കുകയാണ്. ഈ ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനം വെല്ലുവിളിയായി ഏറ്റെടുക്കണം. മനുഷ്യശേഷി വികസിപ്പിക്കണം. ദാരിദ്ര്യവും പോഷകാഹാരക്കുറവും പരിഹരിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണം. വള൪ച്ച കൂടിയേ തീരൂ. എന്നാൽ, അത് പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയ൪ത്താനുള്ള ഉപാധി കൂടിയാകണം -സ൪വേ ഓ൪മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
