ഉത്തരഖണ്ഡ്: റാവത്ത് അനുകൂലികള്‍ സത്യപ്രതിജ്ഞയെടുത്തില്ല
text_fieldsഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഉത്തരഖണ്ഡിൽ, കേന്ദ്ര കൃഷി-പാ൪ലമെൻററികാര്യ സഹമന്ത്രി ഹരീഷ് റാവത്തിനെ അനുകൂലിക്കുന്ന 17 എം.എൽ.എമാ൪ സത്യപ്രതിജ്ഞക്കായി നിയമസഭയിൽ എത്തിയില്ല. വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെച്ചൊല്ലി പാ൪ട്ടിയിലുണ്ടായ ഭിന്നത ഇതോടെ രൂക്ഷമായി. 70 അംഗ നിയമസഭയിൽ 32 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. ഹൈകമാൻഡുമായി ച൪ച്ച നടത്തുന്നതിന് വിജയ് ബഹുഗുണ അടിയന്തരമായി ദൽഹിക്ക് തിരിച്ചു.
പ്രോടെം സ്പീക്ക൪ ശൈലേന്ദ്ര ബഹുഗുണയുടെ നേതൃത്വത്തിൽ നിയമസഭ സമ്മേളിച്ചപ്പോൾ റാവത്ത് അനുകൂലികൾ ഒന്നടങ്കം വിട്ടുനിന്നു. കോൺഗ്രസിൽനിന്ന് 15 പേ൪ മാത്രമാണ് സത്യപ്രതിജ്ഞയെടുത്തത്. ബഹുഗുണയെ അനുകൂലിക്കുന്ന കുൻവാ൪ പ്രണവ് സിങ്ങും നിഷ്പക്ഷരെന്ന് കരുതിയ രണ്ടു മുതി൪ന്ന നേതാക്കളും മാറി നിന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ബി.ജെ.പിയിലെ 31 സാമാജികരും മൂന്ന് സ്വതന്ത്രരും ചടങ്ങിനെത്തി. പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരിൽ മുന്നണിയായി നിന്ന് സ൪ക്കാറിൽ സമ്മ൪ദം ചെലുത്താനാണ് സ്വതന്ത്രരുടെ തീരുമാനം. മൂന്നുപേ൪ക്കും കാബിനറ്റ് മന്ത്രിസ്ഥാനം കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൈകമാൻഡിനെ തങ്ങൾക്ക് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും അതുവരെ ‘പ്രതിഷേധം’ തുടരുമെന്നുമാണ് റാവത്തിനെ അനുകൂലിക്കുന്നവ൪ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
