ഇസ്രായേല്‍ എംബസി കാര്‍ ആക്രമണം: ഇറാനികള്‍ക്കെതിരെ അറസ്റ്റ് വാറന്‍റ്
text_fieldsന്യൂദൽഹി: ഇസ്രായേൽ എംബസി കാ൪ ആക്രമണ കേസിൽ പ്രമുഖ പത്രപ്രവ൪ത്തകൻ മുഹമ്മദ് അഹ്മദ് കാസ്മിയുടെ അറസ്റ്റിന് ഒരാഴ്ച പൂ൪ത്തിയായപ്പോൾ മൂന്ന് ഇറാൻ പൗരന്മാ൪ക്കെതിരെ ദൽഹി കോടതിയുടെ അറസ്റ്റ് വാറൻറ്. ഈ മൂന്നു പേരാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് ദൽഹി പൊലീസ് അറിയിച്ചതിനെ തുട൪ന്നാണ് ദൽഹി തീസ് ഹസാരി കോടതി വാറൻറ് പുറപ്പെടുവിച്ചത്. ഹൗസാൻ അഫ്ശ൪, സയ്യിദ് അലി മഹ്ദി സദ്൪, മുഹമ്മദ് റാസ അബുൽഗസ്മി എന്നീ പേരുകൾ ദൽഹി പൊലീസ് ഇൻറ൪പോളിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവരിലൊരാളാണ് ഇന്നോവ കാറിൽ ബോംബ് പതിപ്പിച്ചതെന്നാണ് പൊലീസിൻെറ വാദം. 1500 രൂപ വില വരുമെന്ന് കാസ്മിയുടെ ബന്ധുക്കൾ പറയുന്ന പഴയ സ്കൂട്ടി ഉപയോഗിച്ചാണ് കാറിന് മേൽ ബോംബ് പതിപ്പിച്ചതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
