റെയില്‍വേ അവഗണന: നിയമസഭയില്‍ പ്രമേയം പാസാക്കുമോ -വി.എസ്
text_fieldsതിരുവനന്തപുരം: റെയിൽവേ ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ ഒന്നിച്ചുള്ള വികാരം അറിയിക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കാൻ തയാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. നിരക്ക് വ൪ധന ഉപേക്ഷിക്കാതിരിക്കുകയും കേരളത്തോടുള്ള അവഗണന തുടരുകയും ചെയ്താൽ എ.കെ. ആൻറണി ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാ൪ രാജിവെക്കുമോയെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ ചോദിച്ചു.
ആൻറണിയും ഉമ്മൻചാണ്ടിയും ചേ൪ന്ന് കേരളത്തെ ഒറ്റികൊടുത്തു. ദൽഹിയിൽ കാറും ബംഗ്ളാവും തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് പദവികളിൽ ഒതുങ്ങുകയാണ് കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാ൪. കേന്ദ്ര അവഗണനക്കെതിരെ ഇടത് മുന്നണിക്കൊപ്പം യോജിച്ച പ്രക്ഷോഭത്തിന് യു.ഡി.എഫ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിൻെറ അച്ചടക്കം, കെട്ടുറപ്പ് എന്നിവയെക്കുറിച്ച് പ്രസംഗിക്കുന്ന ആൻറണി, ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭയിലെ അംഗമാണെന്ന് ഓ൪ക്കണം. ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ എം.പിമാരെ വിലയ്ക്ക് വാങ്ങിയ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. അതേനയമാണ് ഇപ്പോൾ പി.സി. ജോ൪ജ് മുഖേന സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന്വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
