ഫസല്‍ വധം: രണ്ട് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു
text_fieldsകൊച്ചി: തലശേരിയിലെ എൻ.ഡി.എഫ് പ്രവ൪ത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തലശേരി തിരുവങ്ങാട് കുന്നുമ്മൽ നാരിക്കോട് വി.പി.അരുൺദാസ് (28), തലശേരി ഉക്കണ്ടൻപീഠിക വയലാലം മണ്ടോത്തുംകണ്ടത്ത് വീട്ടിൽ ബാബു എന്ന എം.കെ.കലേഷ് (34) എന്നിവരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് ഇൻസ്പെക്ട൪ സലിം സാഹിബിൻെറ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സി.ബി.ഐ സമ൪പ്പിച്ച അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. 2006 ഒക്ടോബ൪ 22നാണ് തേജസ് ദിനപത്രത്തിൻെറ ഏജൻറായ തലശേരി കോടിയേരി മാടപീഠികയിൽ ഫസൽ കൊല്ലപ്പെട്ടത്. നേരത്തേ ദേശാഭിമാനി ഏജൻറും സി.പി.എം പ്രവ൪ത്തകനുമായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് മാറുകയും മറ്റ് യുവാക്കളെ എൻ.ഡി.എഫിൽ അംഗങ്ങളാക്കാൻ ശ്രമിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫസലിനെ ഇല്ലാതാക്കാൻ സി.പി.എം പ്രാദേശിക ഘടകത്തിൻെറ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായും തുട൪ന്ന് മൂന്ന് ബൈക്കുകളിലായി എത്തിയ എട്ടുപേ൪ തലശേരി ലിബ൪ട്ടി ക്വാ൪ട്ടേഴ്സിന് മുന്നിൽവെച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചെന്നുമാണ് സി.ബി.ഐ കേസ്. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തലശേരി ചൊക്ളി നെടുംഭാഗം മീത്തല ചാലിൽ കൊടി സുനിൽ എന്ന എം.കെ.സുനിൽ കുമാ൪, തലശേരി ഇല്ലത്തുതാഴെ വയലാലം നെടിയ കുനിയിൽ വീട്ടിൽ കോയേരി ബിജു എന്ന ബിജു, കോടിയേരി മുഴിക്കര മൊട്ടെമ്മൽ ജിതേഷ് എന്ന ജിത്തു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവ൪ ഇപ്പോൾ ജാമ്യത്തിലാണ്. തുടക്കത്തിൽ തലശേരി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കേസ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫസലിൻെറ ഭാര്യ മറിയ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ 2008ൽ ഹൈകോടതിയാണ് സി.ബി.ഐ ചെന്നൈ യൂനിറ്റിനെ തുടരന്വേഷണം ഏൽപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
