ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ മന്ത്രി തുടരുമെന്ന് കോണ്‍ഗ്രസ്
text_fieldsകൊൽക്കത്ത: ബജറ്റ് സമ്മേളനം അവസാനിക്കുന്നത് വരെ കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി തുടരുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാന൪ജിയെ കോൺഗ്രസ് അറിയിച്ചതായി റിപ്പോ൪ട്ട്.
ബജറ്റ് സമ്മേളനത്തിന് മുമ്പ് മന്ത്രിയെ പുറത്താക്കുന്നത് അഭിലഷണീയമല്ലെന്ന് കോൺഗ്രസ് നേതാക്കൾ മമതയെ അറിയിച്ചിട്ടുണ്ട്. റെയിൽവേ ബജറ്റിൽ യാത്ര കൂലി വ൪ധിപ്പിച്ച നടപടിയിൽ തൃണമൂലിൻെറ സമ്മ൪ദ്ദം മനസിലാക്കുന്നതായും അവ൪ മമതയെ അറിയിച്ചു.
അതേസമയം, പാ൪ട്ടി നേതൃയോഗത്തിന് ശേഷം മമത വീണ്ടും കോൺഗ്രസ് നേതാക്കളെ കാണുമെന്ന് സൂചനയുണ്ട്. ത്രിവേദിയുടെ രാജി സംബന്ധിച്ച് പ്രധാനമന്ത്രി മൻമോഹൻ സിങ് മമതയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
എന്നാൽ, ത്രിവേദിയെ പുറത്താക്കാനുള്ള മമതയുടെ തീരുമാനത്തെ കൊൽക്കത്തയിൽ നടന്ന യോഗത്തിൽ പാ൪ട്ടി എം.എൽ.എമാ൪ അനുകൂലിച്ചു. എല്ലാവരും പാ൪ട്ടി അച്ചടക്കത്തിന് വിധേയരാണെന്നും ബജറ്റിന് മുമ്പ് ത്രിവേദി തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും മമത യോഗത്തിൽ അറിയിച്ചു.
നേരത്തെ, ട്രെയിൻ യാത്ര കൂലി വ൪ധിപ്പിച്ച നടപടി കാരണം തൃണമൂൽ കോൺഗ്രസ് നേതൃത്വം ദിനേശ് ത്രിവേദിക്കെതിരെ രംഗത്ത് വന്നിരുന്നു. ബജറ്റ് തയ്യാറാക്കുന്നതിന് മുമ്പ് ത്രിവേദി തങ്ങളുമായി ആലോചിച്ചില്ലെന്നായിരുന്നു ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും മുകുൾ റോയിയെ റെയിൽവേ മന്ത്രിയാക്കണമെന്നും മമത കേന്ദ്ര സ൪ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
