തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ സി.ഐയും എസ്.ഐയും തമ്മിലടിച്ചു. അന്വേഷണറിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ എസ്.ഐയെ സ്ഥലംമാറ്റി.
സി.ഐ ഡി.കെ. ദിനിൽ എസ്.ഐ അനിൽ ചന്ദ്രന് മെമ്മോ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എസ്.ഐയുടെ പ്രവ൪ത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മെമ്മോ നൽകിയത്.
തൻെറ പ്രവ൪ത്തനത്തെ ചെറുതായി കണ്ട സി.ഐയുടെ നടപടിയിൽ എസ്.ഐ ക്ഷുഭിതനായി. എന്തിനാണ് മെമ്മോ നൽകിയതെന്ന് ആരാഞ്ഞ് അദ്ദേഹം സി.ഐയുടെ മുറിയിലെത്തി. തുട൪ന്ന് ഇരുവരും തമ്മിൽ വാഗ്വാദമായി. ഇതിനിടെ കളരി അഭ്യാസിയായ എസ്.ഐ ചൂണ്ടുവിരൽ കൊണ്ട് സി.ഐയുടെ വയറ്റിൽ കുത്തുകയും മ൪ദിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഈ സമയം ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സ്റ്റേഷനിലുണ്ടായിരുന്നു.
സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ എസ്.ഐയുടെ ഭാഗത്ത് അച്ചടക്കലംഘനം കണ്ടെത്തി. അതിൻെറ അടിസ്ഥാനത്തിൽ എസ്.ഐയോട് അവധിയിൽ പ്രവേശിക്കാൻ സിറ്റി പൊലീസ് കമീഷണ൪ ടി.ജെ. ജോസ് നി൪ദേശിച്ചു. അവധിയിൽ തുടരവെയാണ് അദ്ദേഹത്തെ ട്രാഫിക്കിലേക്ക് മാറ്റിയത്. അവധിയിലായതിനാൽ അദ്ദേഹം വിഴിഞ്ഞം എസ്.ഐയുടെ ചുമതല ഒഴിഞ്ഞിട്ടില്ല. എസ്.ഐയും സി.ഐയും തമ്മിൽ അടികൂടിയില്ലെന്നും വാഗ്വാദം മാത്രമാണ് നടന്നതെന്നും കമീഷണ൪ ടി.ജെ. ജോസ് മാധ്യമത്തോട് പറഞ്ഞു. അഡൈ്വസ് മെമ്മോ കൊടുക്കുന്നത് സ്വാഭാവികമാണ്. സി.ഐയുടെ മെമ്മോ അനുസരിക്കാൻ എസ്.ഐ ബാധ്യസ്ഥനാണ്.
പൊലീസ് ആസ്ഥാനത്ത് രണ്ട് ഉന്നത ഉദ്യോഗസ്ഥ൪ തമ്മിലടിച്ചതിൻെറ ക്ഷീണം മാറും മുമ്പേയാണ് ഈ സംഭവം. പൊലീസ് ആസ്ഥാനത്തിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി തലസ്ഥാനത്തില്ലാത്തതിനാൽ നടപടിആയിട്ടില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 12:21 PM GMT Updated On
date_range 2012-03-15T17:51:19+05:30സ്റ്റേഷനില്‍ തമ്മിലടി; എസ്.ഐയെ സ്ഥലംമാറ്റി
text_fieldsNext Story