കൊട്ടാരക്കര: ആലപ്പുഴ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ കാറിൽ കടത്തിക്കൊണ്ടുവന്ന ക്വട്ടേഷൻ സംഘം പിടിയിലായി. തട്ടിക്കൊണ്ടുപോകപ്പെട്ട ആലപ്പുഴ ലജനത്ത് വാ൪ഡിൽ തളിപ്പറമ്പ് വീട്ടിൽ സജീ൪ (28) യാത്രക്കിടെ അടൂ൪ കെ.എസ്.ആ൪.ടി.സി ജങ്ഷന് സമീപംവെച്ച് കാറിൻെറ ഡോ൪ തുറന്ന് രക്ഷപ്പെട്ടു. ഇയാൾ അടൂ൪ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴയിലെ ഫ്ളാറ്റിൽനിന്ന് വിളിച്ചിറക്കി കമ്പിവടിക്ക് തലക്കടിച്ച് പരിക്കേൽപ്പിച്ചശേഷമാണ് സജീറിനെ ക്വട്ടേഷൻ സംഘം കൊണ്ടുപോയതത്രെ. രക്ഷപ്പെട്ട സജീ൪ പൊലീസിന് നൽകിയ വിവരത്തെതുട൪ന്നാണ് കൊട്ടാരക്കരയിൽവെച്ച് സംഘം പിടിയിലായത്.
കായംകുളം എരുവപത്തിയൂ൪ ചെറുകയിൽ വീട്ടിൽ റെനീഷ് (23), കോട്ടയിൽ വീട്ടിൽ ഫിറോസ്ഖാൻ എന്ന പേരുള്ള ഷിനു (21) എന്നിവരാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. ഇവ൪ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ 8.30 ഓടെ കൊട്ടാരക്കര ഗോവിന്ദമംഗലം റോഡിൽവെച്ചാണ് കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. കാറിൽനിന്ന് വെട്ടുകത്തിയും നാല് മൊബൈൽ ഫോണുകളും പണവുമടങ്ങിയ പേഴ്സും കിട്ടിയിട്ടുണ്ട്. ഫിറോസ്ഖാനുമായി സജീറിന് പണമിടപാട് ഉണ്ടായിരുന്നതായി പറയുന്നു. പത്ത് ലക്ഷം രൂപ സജീ൪ നൽകാനുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഫിറോസ്ഖാൻ പറഞ്ഞത്. നിരവധിതവണ ആവശ്യപ്പെട്ടിട്ടും കിട്ടാതെവന്നപ്പോൾ പണം വാങ്ങി നൽകുന്നതിന് ക്വട്ടേഷൻ സംഘത്തെ ഏ൪പ്പെടുത്തുകയായിരുന്നു. വെട്ട് മുജീബ് എന്നയാളെയും സംഘത്തെയുമാണ് ചുമതലപ്പെടുത്തിയത്. അതേസമയം, സ്വയം സംരക്ഷണത്തിന് സജീ൪ മുത്തൂറ്റ് പോൾ വധക്കേസിലെ പ്രതി കുരങ്ങ് നിസാറിനെയും ഏ൪പ്പെടുത്തി. ഇരുക്വട്ടേഷൻ സംഘങ്ങളും അടുപ്പക്കാരായിരുന്നതിനാൽ പ്രശ്നം തീ൪ക്കാൻ ശ്രമം നടത്തിയിരുന്നു.
ഇത് പരാജയപ്പെട്ടതോടെയാണ് സജീറിനെ ഫിറോസിൻെറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ അടൂ൪ കെ.എസ്.ആ൪.ടി.സി ജങ്ഷന് സമീപംവെച്ച് കാറിൻെറ വാതിൽ തുറന്ന് സജീ൪ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ അടൂ൪ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കാറിൽ രക്ഷപ്പെട്ട സംഘത്തെക്കുറിച്ചുള്ള വിവരം സമീപസ്റ്റേഷനുകളിൽ നൽകി. ഇതനുസരിച്ച് എം.സി റോഡിൽ മൈലത്ത് കാത്തുനിന്ന കൊട്ടാരക്കര സി.ഐ ജി.ഡി. വിജയകുമാ൪ അമിതവേഗത്തിൽ വന്ന കാറിനെ പിന്തുട൪ന്നു.
പുലമൺ ജങ്ഷന് മുമ്പ് ഗോവിന്ദമംഗലം റോഡിലേക്ക് കയറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജങ്ഷനിൽവെച്ച് നാട്ടുകാരുടെ സഹായത്തോടെ ഇവരെയും പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം ആലപ്പുഴ പൊലീസെത്തി പ്രതികളെ കൊണ്ടുപോയി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 12:20 PM GMT Updated On
date_range 2012-03-15T17:50:40+05:30യുവാവിനെ കടത്തിയ ക്വട്ടേഷന്‍ സംഘം പിടിയില്‍
text_fieldsNext Story