മകന്‍െറ ചികില്‍സക്ക് പണമില്ല; കണ്ണീരോടെ മാതാപിതാക്കള്‍
text_fieldsഅമ്പലപ്പുഴ: കിടപ്പിലായ മകൻെറ ചികിൽസക്ക് പണമില്ലാതെ മാതാപിതാക്കൾ കണ്ണീ൪കടലിൽ. ഹരിപ്പാട് ഡാണാപ്പടി തുലാംപറമ്പ് പുത്തൻപുര തെക്ക് വീട്ടിൽ അബു ഷഹ്മാനും (67), ഹഫ്സത്തുമാണ് (48) മകൻ നവാസിൻെറ ചികിൽസക്ക് പണമില്ലാതെ വലയുന്നത്. മാനസികരോഗവും ക്രമാതീതമായ പ്രമേഹവും മൂലം ഒമ്പതുവ൪ഷമായി കിടപ്പിലാണ് 27കാരനായ നവാസ്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോളജി വിഭാഗം ഐ.സി യൂനിറ്റിൽ ചികിത്സയിലുള്ള നവാസിൻെറ ഇടത്തേകാൽ മുറിച്ചുമാറ്റണമെന്നാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിരിക്കുന്നത്. 10 വ൪ഷം മുമ്പാണ് നവാസിൻെറ മനോനില തെറ്റിയത്. വ൪ഷങ്ങൾക്കുശേഷം പ്രമേഹം ബാധിക്കുകയും ചെയ്തു. ഇതുമൂലം ഇടതുകാൽ അനക്കാൻ വയ്യാതായതോടെയാണ് കിടപ്പിലായത്. കോട്ടയം മെഡിക്കൽ കോളജ്, ഹെൽത്ത് സെൻററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ചികിത്സക്ക് ലക്ഷങ്ങളാണ് ചെലവായത്. ഒടുവിൽ നിവൃത്തിയില്ലാതെയാണ് വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നിരിക്കുന്നത്. രണ്ടാഴ്ച ന്യൂറോളജി വിഭാഗം ഐ.സി യൂനിറ്റിൽ ചികിത്സിച്ചശേഷം 10ാം നമ്പ൪ വാ൪ഡിലേക്ക് മാറ്റി.
കൂലിപ്പണിക്കാരനാണ് നവാസിൻെറ പിതാവ്. സ൪ക്കാറിൽ നിന്ന് കുടികിടപ്പ് കിട്ടിയ മൂന്നുസെൻറ് ഭൂമിയിൽ ലക്ഷംവീട് കോളനിയിലെ ചെറിയ രണ്ടുമുറിയിലാണ് താമസം.
ഏഴാംക്ളാസിൽ പഠനം നി൪ത്തിയ നവാസ് ആദ്യം വെൽഡിങ് ജോലിക്ക് പോയിരുന്നു. നവാസിനെ കൂടാതെ രണ്ട് സഹോദരങ്ങളുമുണ്ട്. ചികിൽസക്ക് സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. നവാസിൻെറ മാതാവ് ഹഫ്സത്തിൻെറ (റഹിയാനത്ത്) പേരിൽ കാ൪ത്തികപ്പള്ളി യൂനിയൻ ബാങ്കിൽ 617702 010001174 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 9744109202.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
