ബഹുദൂരം പിന്നിലാക്കി ഉമ്മന്‍ ചാണ്ടി പര്യടനം പൂര്‍ത്തിയാക്കി
text_fieldsപിറവം: അനൂപ് ജേക്കബിന് വോട്ടഭ്യ൪ഥിച്ച് പിറവത്തിൻെറ മണ്ണിലൂടെ ഉമ്മൻ ചാണ്ടി നടത്തിയ പര്യടനം പൂ൪ത്തിയാക്കി. ഇരുമ്പനത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ റോഡ്ഷോയുടെ തുടക്കം. മുദ്രാവാക്യങ്ങൾക്കിടെ ഉമ്മൻ ചാണ്ടി എത്തുമ്പോൾ സമയം 9.15. കൂടിനിന്നവരുടെ സ്വീകരണം ഏറ്റുവാങ്ങി വേദിയിലേക്ക്. കഴുത്തിൽ ത്രിവ൪ണ ഷാളണിഞ്ഞ്, മൈക്കിനടുത്ത് എത്തിയപ്പോഴേക്കും പ്രവ൪ത്തകരുടെ ആവേശം ഇരട്ടിച്ചു. എ.കെ. ആൻറണിക്കെതിരെയുള്ള പ്രതിപക്ഷ നേതാവിൻെറ ആരോപണത്തിന് മറുപടിയുമായായിരുന്നു തുടക്കം. പിന്നെ ടി.എം. ജേക്കബിൻെറ ഓ൪മകൾ പങ്കുവെക്കൽ. തുട൪ന്ന് തുറന്ന ജീപ്പിൽ ഡി.സി.സി പ്രസിഡൻറ് വി.ജെ. പൗലോസിനൊപ്പം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് മുന്നോട്ട്. ഇതിനിടെ, ഒരു മരണവീട്ടിൽ സന്ദ൪ശനവും നടത്തി.വഴിയരികിൽ കാത്തുനിന്ന സ്കൂളിലെ കുട്ടിപ്പട്ടാളത്തിൽനിന്ന് പൂക്കൾ ഏറ്റുവാങ്ങി രണ്ടാമത്തെ സ്വീകരണ സ്ഥലമായ ചോറ്റാനിക്കരയിൽ എത്തിയപ്പോഴേക്കും വൻ ജനാവലി. ചോറ്റാനിക്കര ക്ഷേത്രത്തിൽ കാണിക്കയിട്ട് മന്ത്രി ശിവകുമാറിനൊപ്പം ദേവിയെ തൊഴുതു.
പിന്നെ പതിവ് വാക്കുകൾ. കേന്ദ്രം നൽകിയ പദ്ധതികളെക്കുറിച്ച് അറിയണമെങ്കിൽ എളമരം കരീമിനോട് ചോദിക്കണമെന്ന് വി.എസിനോട് ഉപദേശം. മുളന്തുരുത്തിയിലെത്തുമ്പോൾ സമയം 11.40. മുഖ്യമന്ത്രി എത്തിയപ്പോൾ പൈലറ്റ് വാഹനം പ്രസംഗകരായ ഷാഫി പറമ്പിൽ, ടി. സിദ്ദീഖ് എന്നിവരുമായി അടുത്ത സ്ഥലത്തേക്ക്. അരയൻകാവ് ഒലിപ്പുറം വഴി ആമ്പല്ലൂരിൽ. ഇവിടെ സ്വീകരണം ഏറ്റുവാങ്ങി ആരക്കുന്നത്ത് വിശ്രമിച്ച ശേഷം വീണ്ടും പര്യടനം തുട൪ന്നു. രാമമംഗലം കടവ്, പാമ്പാക്കുട, തിരുമാറാടി, കൂത്താട്ടുകുളം, ഇലഞ്ഞി വഴി മുന്നോട്ട്. 8.15ഓടെ പിറവത്ത് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
