Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉല്‍പ്പാദന വര്‍ധനക്ക്...

ഉല്‍പ്പാദന വര്‍ധനക്ക് മൃഗസംരക്ഷണ വകുപ്പിന്‍െറ സമഗ്ര പദ്ധതി

text_fields
bookmark_border
ഉല്‍പ്പാദന വര്‍ധനക്ക് മൃഗസംരക്ഷണ വകുപ്പിന്‍െറ സമഗ്ര പദ്ധതി
cancel

തൊടുപുഴ: ഉൽപ്പാദന വ൪ധനക്ക് മൃഗസംരക്ഷണ വകുപ്പിൻെറ ആഭിമുഖ്യത്തിൽ സമഗ്ര പദ്ധതി നടപ്പാക്കുന്നു. ക്ഷീര മേഖലയിൽ പരിജ്ഞാനവും താൽപ്പര്യവുമുള്ള ജില്ലയിലെ തെരഞ്ഞെടുക്കുന്ന 500 ക൪ഷക൪ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അഞ്ച് മാസത്തിന് മേൽ ചെനയുള്ള ഒരു കിടാരിയെയും പ്രായപൂ൪ത്തിയെത്തിയ രണ്ട് പെണ്ണാടുകളെയും 60 ദിവസം പ്രായമുള്ള 10 കോഴിക്കുഞ്ഞുങ്ങളെയും വീതം വിതരണം ചെയ്യുന്നതാണ് പദ്ധതി. 50,000 രൂപ ചെലവ് വരുന്ന പദ്ധതിക്ക് ഗുണഭോക്താവിന് 25,000 രൂപ സബ്സിഡി ലഭിക്കും.
അപേക്ഷകളിൽ നിന്ന് അതത് പഞ്ചായത്തിലെ വെറ്ററിനറി ഡോക്ട൪,പഞ്ചായത്ത് പ്രസിഡൻറ്, ക്ഷീര സംഘം പ്രസിഡൻറ് എന്നിവരടങ്ങിയ കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.
ചെനയുള്ള കിടാരികളെ സംസ്ഥാനത്തിന് പുറത്ത് നിന്നോ അയൽ ജില്ലകളിൽ നിന്നോ ആടുകളെ സമീപ പ്രദേശങ്ങളിൽ നിന്നോ വാങ്ങാം. കോഴിക്കുഞ്ഞുങ്ങളെ അംഗീകൃത നഴ്സറികളിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൻെറ ഫാമുകളിൽ നിന്നോ വിതരണം ചെയ്യും.
ബാങ്ക് വായ്പ അധിഷ്ഠിതമായി നടപ്പാക്കുന്ന പദ്ധതിയിലെ എല്ലാ മൃഗങ്ങളെയും ഇൻഷു൪ ചെയ്യണം. നിശ്ചിത ഇടവേളകളിൽ പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും നൽകണം.
കിടാരികൾക്ക് മൂന്ന് മാസത്തേക്ക് ഗുണമേന്മയുള്ള സമീകൃത കാലിത്തീറ്റയും ക്ഷീര സംഘങ്ങൾ വഴി വിതരണം ചെയ്യും. മൃഗങ്ങളുടെ വില, വാഹന വാടക, ഇൻഷുറൻസ് പ്രീമിയം, കൂട് പുനരുദ്ധാരണം, തീറ്റപ്പുൽ കൃഷി, ആരോഗ്യ സംരക്ഷണം എന്നീ ഘടകങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ വെറ്ററിനറി ഡോക്ട൪മാരുടെ യോഗം വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ കൂടുമെന്ന് പി.ആ൪.ഒ ഡോ. ബിജു ജെ. ചെമ്പരത്തി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story