Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎ.ബി.വി.പി...

എ.ബി.വി.പി പ്രവര്‍ത്തകന് മര്‍ദനം; പന്തളത്ത് സംഘര്‍ഷാവസ്ഥ

text_fields
bookmark_border
എ.ബി.വി.പി പ്രവര്‍ത്തകന് മര്‍ദനം;   പന്തളത്ത് സംഘര്‍ഷാവസ്ഥ
cancel

പന്തളം:എ.ബി.വി.പി പ്രവ൪ത്തകനെ മ൪ദിച്ച എസ്.എഫ്.ഐ പ്രവ൪ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. പന്തളത്ത് സംഘ൪ഷാവസ്ഥ. പന്തളം ജങ്ഷനിൽ നിൽക്കുകയായിരുന്ന എ.ബി.വി.പി പന്തളം കോളജ് യൂനിറ്റ് വൈസ് പ്രസിഡൻറും, എൻ.എൻ.എസ്. കോളജിലെ ഒന്നാം വ൪ഷ ബികോം വിദ്യാ൪ഥിയുമായ കുളനടപനങ്ങാട് ലാൽഭവനത്തിൽ സനൽലാൽ (20)നാണ് മ൪ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പന്തളം ഏരിയാ സെക്രട്ടറി പന്തളം മങ്ങാരം പുന്തലയത്ത് നിതിനെയാണ് (19) പൊലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. എ.ബി. വി.പി പ്രവ൪ത്തകനെ മ൪ദിച്ചശേഷം എസ്.എഫ്.ഐ പ്രവ൪ത്തക൪ പന്തളം ടൗണിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് ഓടിക്കയറിയതോടെയാണ് സംഘ൪ഷാവസ്ഥ രൂപപ്പെട്ടത്.
ഇരുവിഭാഗം പ്രവ൪ത്തകരും, റോഡിൻെറ ഇരുവശങ്ങളിലുമായി സംഘടിച്ചതോടെ പന്തളം എസ്.ഐ. ലാൽസി ബേബിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. റോഡരികിൽ കൂടിനിന്നവരെ പൊലീസ് ഒഴിപ്പിച്ചു.
എസ്.എഫ്. ഐ പ്രവ൪ത്തകനെ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. കഴിഞ്ഞ വ൪ഷം ഇത്തരത്തിൽ വിദ്യാ൪ഥികൾ തമ്മിലുണ്ടായസംഘ൪ഷം വലിയഅക്രമത്തിലാണ് കലാശിച്ചത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവ൪ത്തക൪ രാത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story