കോട്ടാങ്ങല്‍ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികമേഖലക്കും കുടിവെള്ളത്തിനും മുന്‍ഗണന
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് 2012 -2013 വ൪ഷത്തെ ബജറ്റിൽ കാ൪ഷിക മേഖലക്കും കുടിവെള്ളത്തിനും പട്ടികജാതി വിഭാഗത്തിൻെറ ഉന്നമനത്തിനും മുൻഗണന. ബജറ്റ് വൈസ് പ്രസിഡൻറ് കുഞ്ഞമ്മ ദേവസ്യ അവതരിപ്പിച്ചു.
13,30,90,000 രൂപ വരവും 12,32,85,500 രൂപ ചെലവും 6,80,4500 നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. കാ൪ഷികമേഖലയുടെ ഉന്നമനത്തിന് കേന്ദ്രസഹായം കൂടി ഉൾപ്പെടുത്തി മൂന്നര കോടിയുടെ വികസന പ്രവ൪ത്തനം ബജറ്റിൽ ലക്ഷ്യമിടുന്നു. കുടിവെള്ളം, പട്ടികജാതി വിഭാഗം ഉന്നമനം,ഭവന നി൪മാണം, റോഡുകളുടെ അറ്റകുറ്റപ്പണി,മാലിന്യനി൪മാ൪ജനം എന്നിവക്കും പദ്ധതിയിൽ പ്രത്യേക ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡൻറ് എം.കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ കെ.സതീശ്, ഒ.എം. പ്രസന്ന, കുഞ്ഞുമോൾ ജോസഫ്, വി.ടി.ചാക്കോ, ഉഷാദേവി,ജോസഫ് ജോൺ, എം.എ. ജമീലബീവി ,ജൂബിഡൊമനിക്, ഗീത വിജയൻ, റഷീദ ഷമീ൪, ബിനു ജോസഫ്, സെക്രട്ടറി ഓമനക്കുട്ടൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
