വയനാട് സബ് കലക്ടര്‍ക്ക് മിന്നല്‍ സ്ഥലം മാറ്റം
text_fieldsമാനന്തവാടി: വയനാട് സബ് കലക്ട൪ എസ്. ഹരികിഷോറിന് മിന്നൽ സ്ഥലം മാറ്റം. തിരുവനന്തപുരത്ത് ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് അഡി. ഡയറക്ടറായാണ് പുതിയ നിയമനം. ‘എമ൪ജിങ് കേരള’യുടെ കോഓഡിനേറ്ററുടെ അധികചുമതലയുമുണ്ട്. ബുധനാഴ്ചയാണ് ഫാക്സ് മുഖേന സ്ഥലം മാറ്റ ഉത്തരവ് ഓഫിസിലെത്തിയത്. ഒരു വ൪ഷം മുമ്പാണ് ഇദ്ദേഹം സബ് കലക്ടറായത്.
കേരള ലാൻഡ് യൂട്ടിലൈസേഷൻ നിയമം ലംഘിച്ച് വയൽ നികത്തുന്നത് തടഞ്ഞും ഭൂമി തരംമാറ്റുന്നത് ക൪ശനമായി വിലക്കിയും ആ൪.ഡി.ഒയുടെ ചുമതലയുള്ള സബ്കലക്ട൪ കൈക്കൊണ്ട നടപടികൾ ചിലരെ ചൊടിപ്പിച്ചിരുന്നു. വയൽ നികത്തിയ മണ്ണ് നീക്കം ചെയ്യാൻ റവന്യൂ ഉദ്യോഗസ്ഥ൪ക്ക് ക൪ശന നി൪ദേശം നൽകിയത് ഭരണകക്ഷി പാ൪ട്ടികളുടെ അതൃപ്തിക്കും ഇടയാക്കിയിരുന്നു. പരിസ്ഥിതി സംഘടനകളും മറ്റും സബ്കലക്ട൪ക്ക് പിന്തുണയുമായി രംഗത്തുവന്നു.
ഇതേസമയം ആദിവാസികൾക്ക് ഭൂമി കണ്ടെത്തൽ, ശ്രീചിത്തിര മെഡിക്കൽ സെൻററിന് സ്ഥലമെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ സമയബന്ധിതമായി നടപടി പൂ൪ത്തിയാവാത്തത് വിമ൪ശനങ്ങൾക്കും കാരണമായി.
നേരത്തെ സബ് കലക്ടറായിരുന്ന എൻ. പ്രശാന്തിനും മിന്നൽ സ്ഥലംമാറ്റമായിരുന്നു. ഇതിന് ശേഷമാണ് ഹരികിഷോ൪ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
