Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാര്‍ഷിക പ്രതിസന്ധി:...

കാര്‍ഷിക പ്രതിസന്ധി: പരിഷത്ത് സംവാദയാത്ര ഇന്നുമുതല്‍

text_fields
bookmark_border
കാര്‍ഷിക പ്രതിസന്ധി: പരിഷത്ത് സംവാദയാത്ര ഇന്നുമുതല്‍
cancel

കൽപറ്റ: ക൪ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ക൪ഷകരുമായി ആശയ വിനിമയം നടത്തുന്നതിനായി പരിഷത്ത് സംഘടിപ്പിക്കുന്ന പ്രതിരോധ സംവാദയാത്ര വ്യാഴാഴ്ച മുതൽ. പ്രഫ. കെ. ബാലഗോപാലൻ ക്യാപ്റ്റനായ യാത്ര വ്യാഴാഴ്ച വൈകീട്ട് 4.30ന് കൽപറ്റയിൽ ഉദ്ഘാടനം ചെയ്യും. 16, 17 തീയതികളിൽ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പര്യടനം നടത്തി മാനന്തവാടിയിൽ സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കെ.എൻ. ഗണേഷും സമാപന സമ്മേളനത്തിൽ പരിഷത്ത് പ്രസിഡൻറ് കെ.ടി. രാധാകൃഷ്ണനും മുഖ്യപ്രഭാഷണം നടത്തും. പൊതുസംവാദത്തിൽ കോഴിക്കോട് സ൪വകലാശാലയിലെ ഡോ. കെ.എൻ. ഗണേഷ് വിഷയം അവതരിപ്പിക്കും. സംവാദ യാത്ര: 16ന് ചീരാംകുന്ന്, കുമ്പളേരി, ചുള്ളിയോട്, ചേനാട്, അമരക്കുനി, പുൽപള്ളി, മുള്ളൻകൊല്ലി, പനമരം എന്നിവിടങ്ങൾ സന്ദ൪ശിച്ച് കേണിച്ചിറയിൽ സമാപിക്കും. 17ന് കമ്പളക്കാട്, മുട്ടിൽ, മേപ്പാടി, വൈത്തിരി, കാവുമന്ദം, വെള്ളമുണ്ട 8/4, ദ്വാരക, കണിയാരം എന്നിവിടങ്ങൾ സന്ദ൪ശിച്ച് മാനന്തവാടിയിൽ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story