Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 4:28 PM IST Updated On
date_range 15 March 2012 4:28 PM ISTസിംഗപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് 29 ലക്ഷം തട്ടിയതായി പരാതി
text_fieldsbookmark_border
കുന്ദമംഗലം: 18 പേരിൽനിന്നായി പലപ്പോഴായി 29 ലക്ഷം രൂപ തട്ടിയതായി പരാതി. പെരുവണ്ണാമൂഴി പൂഴിക്കോട് കൈതകുളം നിതിൻ മാത്യുവാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. സിംഗപ്പൂരിൽ ജോലിവിസ നൽകാമെന്ന് പറഞ്ഞ് ചാത്തമംഗലം സ്വദേശിയും ഇയാളുടെ എറണാകുളത്തുള്ള സഹോദരനും സുഹൃത്തുമാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 പേരിൽനിന്നായാണ് പണം തട്ടിയത്. 2010 ജനുവരിയിൽ തുടങ്ങി വിവിധ ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയായിരുന്നുവത്രെ. ആദ്യഗഡുവായി 17,500 രൂപ വീതമാണ് വാങ്ങിയിരുന്നത്. നാലുമാസത്തിനുള്ളിൽ വിസ ശരിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ചേവായൂ൪ സി.ഐ പ്രകാശൻ പടന്നയിലിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
