Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅന്താരാഷ്ട്ര കായിക...

അന്താരാഷ്ട്ര കായിക സുരക്ഷാ സമ്മേളനം തുടങ്ങി

text_fields
bookmark_border
അന്താരാഷ്ട്ര കായിക സുരക്ഷാ സമ്മേളനം തുടങ്ങി
cancel

ദോഹ: രണ്ടാമത് അന്താരാഷ്ട്ര കായിക സുരക്ഷാ സമ്മേളനത്തിന് ഖത്ത൪ നാഷനൽ കൺവെൻഷൻ സെൻററിൽ തുടക്കമായി. രണ്ട് ദിവസത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ സ്പോ൪ട്സ്, മാനേജ്മെൻറ്, സെക്യൂരിറ്റി, ലീഗൽ സംഘടനകളുടെ എക്സിക്യൂട്ടീവുകളും കായികതാരങ്ങളും എംബസി ഉദ്യോഗസ്ഥരും, അന്താരാഷ്ട്ര കായികമാധ്യമങ്ങളുടെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
‘സുരക്ഷിതമായ കായിക പരിപാടികളിലൂടെ പുരോഗതിക്ക് അടിത്തറ സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം കായികമേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ച൪ച്ച ചെയ്യും. വൻകിട കായിക പരിപാടികൾ സുരക്ഷിതമായി നടത്താൻ സംഘാടക൪ക്ക് സഹായം നൽകിവരുന്ന ആഗോള സന്നദ്ധ സംഘടനയായ ഐ.സി.എസ്.എസ് ആണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രധാന പരിപാടികൾ സുരക്ഷിതവും സുതാര്യവുമായി സംഘടിപ്പിക്കുക എന്നത് കായികമേഖലയുടെ വള൪ച്ചക്ക് അനിവാര്യമാണെന്ന് സമ്മേളനത്തിൽ സ്വാഗതം പറഞ്ഞ ഐ.സി.എസ്.എസ് പ്രസിഡൻറ് മുഹമ്മദ് ഹൻസാബ് അഭിപ്രായപ്പെട്ടു. കായികപരിപാടികളിൽ കളിക്കാ൪ക്കും കാണികൾക്കും സുരക്ഷാഭീതി കൂടാതെ പങ്കെടുക്കുന്നതിൽ നേരിടുന്ന വെല്ലുവിളികൾ സമ്മേളനം വിശദമായി ച൪ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, ക്രിക്കറ്റ്, റഗ്ബി, ടെന്നീസ്, ഗോൾഫ്, അത്ലറ്റിക്സ്, മോട്ടോ൪സ്പോ൪ട്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളും ലോ എൻഫോഴ്സ്മെൻറ് ഏജൻസികളിൽ നിന്നുള്ള ഉന്നതോദ്യോഗസ്ഥരും ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഫുട്ബാൾ അസോസിയേഷൻ പ്രീമിയ൪ ലീഗ് ചെയ൪മാൻ സ൪ ഡേവ് റിച്ചാ൪ഡ്സ്, അന്താരാഷ്ട്ര റഗ്ബി ബോ൪ഡ് ചെയ൪മാൻ ബെ൪ണാ൪ഡ് ലപാസെറ്റ് തുടങ്ങിയവരും സംബന്ധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story