ദോഹ: സിറിയയിലെ സംഭവങ്ങൾ ക്ഷമിക്കാനും പൊറുക്കാനും കഴിയാത്തത്ര ഭീകരണമാണെന്ന് ഖത്ത൪. മന:സാക്ഷിയുള്ള ഒരാൾക്കും സഹിക്കാവുന്നതിലപ്പുറമാണ് സിറിയയിൽ ദിനേന ഉണ്ടാവുന്ന സംഭവങ്ങളെന്നും ലോകം അനന്തമായി അതു കണ്ട് ക്ഷമിച്ചിരിക്കില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനി അഭിപ്രായപ്പെട്ടു. ബൾഗേറിയൻ പ്രധാനമന്ത്രിയോടൊപ്പം സംയുക്ത വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയൻ വിഷയത്തിൽ ഖത്തറും സൗദിയും സ്വീകരിച്ച നിലപാട് രാഷ്ട്രീയപരം എന്നതിനെക്കാളുപരി മാനുഷികപരമാണ്. മൗനം പൂണ്ടിരിക്കാനാവാത്തതാണ് കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്.
അതിനോട് വിവിധ അറബ് രാജ്യങ്ങൾ വ്യത്യസ്ത അളവിലാണ് എതി൪പ്പ് പ്രകടിപ്പിച്ചത്. എന്നാൽ എല്ലാ അറബ് നാടുകളിലെയും പൊതുമനസ് ഖത്തറിൻെറയും സൗദിയുടെയും നിലപാടിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകവും അക്രമവും അവസാനിപ്പിക്കുകയാണ് സിറിയൻ പ്രശ്നപരിഹാരത്തിനുള്ള ആദ്യപടി. ദേശീയ ച൪ച്ചകൾ അതിനുശേഷമുണ്ടാവേണ്ടതാണ്. ലോകത്തിന്റെവികാരമുൾക്കൊണ്ട് റഷ്യയും ചൈനയും സിറിയൻ ജനതക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 10:29 AM GMT Updated On
date_range 2012-03-15T15:59:40+05:30സിറിയന്‍ ഭരണകൂട ചെയ്തികള്‍ പൊറുക്കാനാവാത്തത്: ഖത്തര്‍
text_fieldsNext Story