Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവില വര്‍ധന...

വില വര്‍ധന നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരും

text_fields
bookmark_border
വില വര്‍ധന നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവരും
cancel

ദോഹ: വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വ൪ധനക്ക് നിയന്ത്രണമേ൪പ്പെടുത്തുന്നു.
വില വ൪ധിപ്പിക്കുന്നതിന് നിബന്ധനകളും മാനദണ്ഡങ്ങളും ഏ൪പ്പെടുത്തുന്നതു സംബന്ധിച്ച് വാണിജ്യ, വ്യാപാര മന്ത്രാലയം തയാറാക്കിയ കരട് ഉത്തരവിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
പഴം, പച്ചക്കറികളുടെ വില നി൪ണയ ചട്ടം നടപ്പാക്കിയതിന്റെഫലങ്ങൾ സംബന്ധിച്ച വാണിജ്യ മന്ത്രിയുടെ അവലോകന റിപ്പോ൪ട്ട് യോഗം ച൪ച്ച ചെയ്തു. ഇതുസംബന്ധമായി ഉചിതമായ തീരുമാനമെടുക്കും.
ശാസ്ത്ര, കലാ, സാഹിത്യ രംഗങ്ങളിൽ ദേശീയ അവാ൪ഡ് ഏ൪പ്പെടുത്തിക്കൊണ്ടുള്ള 2003ലെ 11ാം നമ്പ൪ നിയമത്തിൽ വരുത്തുന്ന ഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയ യോഗം, തുട൪നടപടികൾക്കായി ശൂറാ കൗൺസിലിന്റെപരിഗണനക്ക് വിട്ടു.
ഖത്തറും ചൈനയും തമ്മിലെ നിക്ഷേപ സഹകരണ കരാറിന്റെകരട്, 2012/2015 കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിൽ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ കരട് എന്നിവക്കും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story