ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനി ഇന്നലെ തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാനുമായി ടെലിഫോൺ സംഭാഷണം നടത്തി. സിറിയയിലെ സ്ഥിതിഗതികളും അന്താരാഷ്ട്ര നീക്കങ്ങളും സംബന്ധിച്ച് ഇരുവരും ച൪ച്ച ചെയ്തു.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻെറ കത്ത് പ്രധാനമന്ത്രി സ്വീകരിച്ചു. ഉഭയകക്ഷി ബന്ധവും സിറിയൻ പ്രശ്നം അടക്കമുള്ള മേഖലയിലെ വിഷയങ്ങളും പരാമ൪ശിക്കുന്ന കത്ത് അംബാസഡ൪ റാശിദ് സെയ്ഫ് അൽസാഹിരിയാണ് കൈമാറിയത്. ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സംയുക്ത സാമ്പത്തിക, നിക്ഷേപ സമിതിയോഗത്തിൽ ഇരുവരും അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. സിംഗപ്പൂ൪ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ തിയോ ചീ ഹീനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 10:21 AM GMT Updated On
date_range 2012-03-15T15:51:10+05:30ഉര്‍ദുഗാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി
text_fieldsNext Story