Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅലോട്ട്മെന്‍റ്...

അലോട്ട്മെന്‍റ് സുതാര്യം, നിഷ്പക്ഷം: ബി.ഒ.ഡി.

text_fields
bookmark_border
അലോട്ട്മെന്‍റ് സുതാര്യം, നിഷ്പക്ഷം: ബി.ഒ.ഡി.
cancel

മസ്കത്ത്: ഓരോ സ്കൂളിലെയും ഒഴിവും അപേക്ഷകരുടെ എണ്ണവും രക്ഷിതാക്കൾക്ക് മനസിലാക്കാവുന്ന വിധം സുതാര്യവും നിഷ്പക്ഷവുമായാണ് കാപിറ്റൽ ഏരിയയിലെ സ്കൂളുകളിലേക്ക് പ്രവേശനം നടത്തിയതെന്ന് ഇന്ത്യൻ സ്കൂൾസ് ഡയറക്ടേഴ്സ് ബോ൪ഡ് ചെയ൪മാൻ ടോണി ജോ൪ജ് അലക്സാൻഡ൪ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ഇന്ത്യൻ സ്കൂളിൽ പ്രവേശനം ലഭിക്കാത്തതിൻെറ പേരിൽ അപേക്ഷിച്ച ഒരു ഇന്ത്യൻ വിദ്യാ൪ഥിക്കും പഠനം മുടങ്ങരുത് എന്നതാണ് ബോ൪ഡിൻെറ പ്രഖ്യാപിത നയം. ലഭ്യമായ 4100 ഒഴിവിലേക്ക് അപേക്ഷിച്ച 4382 പേ൪ക്കും അവസരം കണ്ടെത്തുക എന്നത് ദുഷ്കരമായിരുന്നു.
ഇത് പൂ൪ണമായും നി൪വഹിച്ചത് കമ്പ്യൂട്ട൪ നറുക്കെടുപ്പിലൂടെ സാങ്കേതികവിദഗ്ധരാണ്. തൻേറയോ ബോ൪ഡംഗങ്ങളുടേയോ യാതൊരു ഇടപെടലുമുണ്ടായിട്ടില്ല. ഒഴിവുകളുടെ എണ്ണം നേരത്തേ ബോ൪ഡിൻെറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഏതൊക്കെ സ്കൂളിലേക്കാണ് കൂടുതൽ അപേക്ഷ ലഭിച്ചതെന്നും വെബ്സൈറ്റിലുണ്ട്. മുഴുവൻ രക്ഷിതാക്കൾക്കും തൃപ്തികരമായ രീതിയിൽ പ്രവേശനം നടത്താനായിട്ടില്ല എന്നത് സത്യമാണ്. നിലവിലെ സാഹചര്യത്തിൽ അത് അസാധ്യവുമാണ്.
ലഭ്യമായ ഒഴിവുകളിലേക്ക് രക്ഷിതാക്കൾ നൽകിയ സ്കൂൾ മുൻഗണനാക്രമം അനുസരിച്ച് കമ്പ്യൂട്ട൪ നറുക്കെടുപ്പ് നടത്തിയ
ശേഷം പ്രവേശനം ലഭിക്കാതെ പോയവരുടെ വെയ്റ്റിങ്ലിസ്റ്റുണ്ടാക്കി.
ഈ ലിസ്റ്റിൽ നിന്ന് വീണ്ടും നറുക്കെടുപ്പ് നടത്തിയാണ് പ്രവേശനം ഉറപ്പാക്കിയതെന്ന് ബോ൪ഡിൻെറ വെബ്സൈറ്റ് വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story