ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചു
text_fieldsറിയാദ്: ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് നി൪ത്തിവെക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. വീട്ടുജോലിക്കാരെ റിക്രൂട്ട്് ചെയ്യുന്നതിന് ഇരു രാജ്യങ്ങളും പുതിയ നിബന്ധനകൾ വെച്ചതോടെയാണീ നടപടി. സ്വദേശികളുടെ ശക്തമായ സമ്മ൪ദം കാരണം ഇരുരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി നിരവധി തവണ ച൪ച്ചകൾ നടത്തിയെങ്കിലും തങ്ങളുടെ നിബന്ധനകളിൽ ഇവ൪ ഉറച്ചു നിന്നതോടെ ഒത്തുതീ൪പ്പ് അകലുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിക്രൂട്ടിങ് നടപടികൾ പൂ൪ണമായും നി൪ത്തിവെക്കാൻ മന്ത്രാലയം തീരുമാനിച്ചത്. സ്വദേശികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള നിബന്ധനകൾ മാത്രമേ സ്വീകാര്യമാവൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ പ്രതിസന്ധി മറികടക്കുന്നതിന് നിലവിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേരെ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ടവരുമായി ച൪ച്ച നടത്താനും റിക്രൂട്ടിങ് നടപടികൾ ത്വരിതപ്പെടുത്താനും നടപടിസ്വീകരിക്കുകയാണ്. അതോടൊപ്പം പുതിയ കമ്പോളം തേടിയുള്ള അന്വേഷണത്തിനും ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ കാലി മേയ്ക്കൽ, കൃഷി തുടങ്ങിയ വിഭാഗങ്ങൾക്കുള്ള വിസകൾ സംബന്ധിച്ച പുതിയ ചട്ടങ്ങളും നിയമാവലിയും മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പ്രൊഫഷനുകളെ അഗ്രികൾച്ചറൽ ആൻറ് ആനിമൽ പ്രൊട്ടക്ഷൻ, സ്വകാര്യ കാലിമേയ്ക്കൽ-കാ൪ഷിക വൃത്തി എന്നും മാറ്റിയിട്ടുണ്ട്. ഈ പ്രൊഫഷനുകളിലേക്ക് ഒന്നിലേറെ വിസകൾ അനുവദിക്കുന്നതിന് മന്ത്രാലയം വ്യവസ്ഥകളും ചട്ടങ്ങളും നിഷ്ക൪ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
