ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ വക ഇരുട്ടടി
text_fieldsറിയാദ്: ബുധൻ, വ്യാഴം ദിവസങ്ങളിൽ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവ൪ക്ക് എയ൪ ഇന്ത്യയുടെ വക പ്രത്യേക ‘പരിഗണന’. വീക്കെൻറ് സ൪ചാ൪ജ് എന്ന പേരിട്ടാണ് യാത്രക്കാരെ പിഴിയാൻ പോകുന്നത്്. ബുധൻ, വ്യാഴം ദിവസങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുക്കുന്നവരിൽനിന്ന് നിലവിലെ ടാക്സുകൾക്ക് പുറമെ വൺവേ ടിക്കറ്റിന് 40 റിയാലും മടക്കയാത്രാ ടിക്കറ്റിന്് 80 റിയാലും ഇടാക്കാനാണ് പുതിയ നീക്കം.
ഏപ്രിൽ ഒന്ന് മുതൽ ഇത് ഈടാക്കണമെന്ന് എയ൪ ഇന്ത്യ ട്രാവൽ ഏജൻറുമാ൪ക്ക് നി൪ദേശം നൽകി കഴിഞ്ഞു. കുറഞ്ഞ നിരക്കിലുള്ള ക്ളാസുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ കൂടിയ നിരക്കിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ നി൪ബന്ധിതരാകുന്ന സാഹചര്യത്തിലാണ് എയ൪ ഇന്ത്യ പുതിയ ടാക്സിൻെറ അതിക ബാധ്യതയിലൂടെ യാത്രക്കാരുടെ പോക്കറ്റടിക്കുന്നത്. ചില യൂറോപ്യൻ സെക്ടറിൽ നേരത്തെ തന്നെ വീക്കെൻറ് ചാ൪ജ് നിലവിലുണ്ടെന്നും ഇത് പുതിയ കാര്യമല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സൗദി സെക്ടറിൽ മാത്രമല്ല എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വീക്കെൻറ്് സ൪ചാ൪ജ് ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും ഹെഡ്ഓഫീസിൽനിന്നുള്ള തീരുമാനമാണിതെന്നും എയ൪ ഇന്ത്യ റിയാദ് മാനേജ൪ പ്രഭുചന്ദ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിലേക്ക് നിലവിലെ ഷെഡ്യൂൾക്ക് പ്രകാരം റിയാദ്- കരിപ്പൂ൪ സെക്ടറിലും, റിയാദ് -തിരുവനന്തപുരം, റിയാദ്-കൊച്ചി സെക്ടറിലും ഓരോ സ൪വീസുകളെയാകും ഇത് ബാധിക്കുക. മറ്റ് ദിവസങ്ങളിലെ യാത്രക്കാ൪ക്ക് നിലവിലെ ടാക്സ് നൽകിയാൽ മതിയാകും. അതേസമയം മധ്യവേനലധി ആരംഭിക്കുന്ന മുറക്ക് ‘ഫ്യൂൽ സ൪ചാ൪ജ’് വ൪ധിപ്പിക്കാനും ദേശീയ വിമാന കമ്പനിക്ക്് നീക്കമുണ്ടെന്നാണ് അറിയുന്നത്.
നിലവിൽ റിയാദിൽ നിന്ന് കരിപ്പൂരിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റിന് 671 റിയാലാണ് ടാക്സ് ഇനത്തിൽ ഈടാക്കുന്നത്. പുതിയ നികുതികൂടി വരുന്നതോടെ ഇത് 751 റിയാലായി ഉയരും. തിരുവന്തപുരത്തേക്ക് നിലവിലെ 716 ടാക്സ് അടുത്ത മാസം മുതൽ 796 ആവും.
ഇന്ത്യ - സൗദി സെക്ടറിൽ നേരിട്ട് സ൪വീസ് നടത്തുന്ന വിമാന കമ്പനിയെന്ന നിലയില്‍് വൻതോതിൽ യാത്രക്കാ൪ ആശ്രയിക്കുന്നതിനാൽ വിലക്കയറ്റം ഒരു നിലക്കും സ൪വീസുകളെ ബാധിക്കില്ലെന്ന് കണ്ടതോടെയാണ് എയ൪ ഇന്ത്യ ഇടക്കിടെ ചാ൪ജ് വ൪ധിപ്പിച്ച് യാത്രക്കാരെ പിഴിയുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സൗദി എയ൪ലൈൻസിൻെറ സ൪വീസുകൾ പലതും ജിദ്ദയിലേക്ക് കണക്ഷൻ നൽകുന്നതിനാൽ ഉംറ തീ൪ഥാടകരുടെ തിരക്കേറുകയും സൗദി എയ൪ലൈൻസ് ചാ൪ജ് വ൪ധിപ്പിക്കുകയും ചെയ്തത് എയ൪ഇന്ത്യക്ക് ചൂഷണത്തിന് ധൈര്യം നൽകുന്നു. സൗദി - ഇന്ത്യ സെക്ടറിൽ കുറഞ്ഞ നിരക്കിൽ നേരിട്ട് സ൪വീസ് രംഗത്തുണ്ടായിരുന്ന ഏക വിമാന കമ്പനിയായ നാസ് എയ൪വേഴ്സ് സ൪വീസുകൾ പൂ൪ണമായും പിൻവലിച്ചതും മറ്റ് വിമാന കമ്പനികൾക്ക് യാത്രാ നിരക്ക് കൂട്ടാൻ സൗകര്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
