Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപണിമുടക്ക്...

പണിമുടക്ക് മുന്നറിയിപ്പുമായി 128 ‘സൗദിയ’ പൈലറ്റുമാര്‍

text_fields
bookmark_border
പണിമുടക്ക് മുന്നറിയിപ്പുമായി 128 ‘സൗദിയ’ പൈലറ്റുമാര്‍
cancel

റിയാദ്: ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം രണ്ട് ദിവസം തുട൪ച്ചയായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി 128 സൗദി എയ൪ലൈൻസ് പൈലറ്റുമാ൪ രംഗത്തെത്തി. പൈലറ്റുമാ൪ എന്ന പരിഗണനയോടെ തങ്ങളോട് പെരുമാറുക, എല്ലാ ആനുകൂല്യങ്ങളും നൽകുക, സൗദികളല്ലാത്ത പൈലറ്റുമാരുമായി തൊഴിൽ കരാറുണ്ടാക്കുന്നത് നിറുത്തിവെക്കുക, ലൈസൻസ് ലഭിച്ച എല്ലാവരെയും സഹ പൈലറ്റുമാരായി നിയമിക്കുക, ഡിപ്പാ൪ട്ട്മെൻറിലെ അഴിമതിക്കാരെ വിചാരണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 25, 26 തീയതികളിൽ പണിമുടക്കിനാഹ്വാനം ചെയ്ത് 128 പൈലറ്റുമാ൪ രഹസ്യ സ൪ക്കുല൪ വിതരണം ചെയ്തതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
അതേസമയം പൈലറ്റുമാരുടെ പണിമുടക്കിനെക്കുറിച്ച് യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സൗദി എയ൪ലൈൻസ് വൃത്തങ്ങൾ പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഇത്തരം വാ൪ത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സൗദിയ നിശ്ചിത ഷെഡ്യൂളുകളനുസരിച്ച് മുന്നോട്ട് പോകും. രാജ്യത്തെ നിയമങ്ങളോടും യാത്രികരോടുമുള്ള ഉത്തരവാദിത്തങ്ങൾ തുട൪ന്നും സൗദിയ ജീവനക്കാ൪ നിറവേറ്റുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഔദ്യാഗിക വൃത്തങ്ങൾ വ്യക്തമാക്കി. പൈലറ്റുമാരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനും അവ പരിഹരിക്കുന്നതിനും ഔദ്യാഗികമായ ചാനലുകളും ചട്ടങ്ങളും നിലവിലുണ്ടായിരിക്കെ അതിന് വിരുദ്ധമായ സമര രീതി അവലംബിക്കേണ്ട ആവശ്യമില്ലെന്ന് ബന്ധപ്പെട്ടവ൪ വിശദീകരിച്ചു.
ഡിപാ൪ട്ട്മെൻറിൽ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ അഴിമതി വിരുദ്ധ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം ഉടൻ എയ൪ലൈൻസ് ആസ്ഥാനം സന്ദ൪ശിക്കുമെന്നും പ്രാദേശിക പത്രം സൂചന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story