മാധ്യമങ്ങള്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു -ഡോ. സാകിര്‍ നായിക്
text_fieldsമനാമ: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ലോകപ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ ഡോ. സാകി൪ നായിക്. സമൂഹ പുരോഗതിയിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ, പല വിഷയങ്ങളിലും മാധ്യമങ്ങൾ ഇരട്ട മുഖമാണ് സ്വീകരിക്കുന്നത്. പ്രത്യേകിച്ച് ഇസ്ലാമിനെയും മുസ്ലിംകളെയും ബാധിക്കുന്ന വിഷയങ്ങളിൽ മാധ്യമങ്ങളുടെ സമീപനം നിഷേധാത്മകമാണ്. സത്യം സത്യമായി അവതരിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഡോ. സാകി൪ നായിക് മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
വേൾഡ് ട്രേഡ് സെൻറ൪ ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ ഇസ്ലാമിനെതിരായി ആയുധമാക്കുന്ന സമീപണമാണുള്ളത്. ലോക വ്യാപകമായി ഇത് പ്രകടമാണ്. പല വാ൪ത്തകളും നിജസ്ഥിതി അന്വേഷിക്കാതെയാണ് പുറത്തുവിടുന്നത്. പ്രത്യേക വിഭാഗത്തെ തീവ്രവാദികളും വിഘടന വാദികളുമാക്കുന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമുദായങ്ങളിൽപെട്ടവ൪ തീവ്രവാദ പ്രവ൪ത്തനങ്ങൾ നടത്തുമ്പോൾ എല്ലാം ഇസ്ലാമിൻെറ പേരിൽ മുദ്രകുത്താനാണ് മാധ്യമങ്ങൾക്ക് താൽപര്യം. ഇന്ത്യയിൽ മാവോയിസ്റ്റുകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ തീവ്രവാദ പ്രവ൪ത്തനം നടത്തുന്നത്. എന്നാൽ, ഇവരെ തീവ്രവാദികൾ എന്ന ലേബലിലല്ല മാധ്യമങ്ങൾ തുറന്നുകാട്ടുന്നത്. അസമിൽ കടുത്ത തീവ്രവാദ പ്രവ൪ത്തനങ്ങൾ അരങ്ങേറുമ്പോഴും മാധ്യമങ്ങൾക്ക് അവ തീവ്രവാദമല്ല. അതേസമയം, കശ്മീരിലെത്തുമ്പോൾ എല്ലാവരും തീവ്രവാദികളാകുന്നു. യൂറോപ്പിലും ലോകത്തിൻെറ മറ്റ് ഭാഗങ്ങളിലുംഅക്രമ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുന്നവരെ കാത്തലിക് തീവ്രവാദിയെന്നൊ മറ്റൊ മാധ്യമങ്ങൾ വിശേഷിപ്പിക്കാറില്ല. ഇസ്ലാമിനെ അപകീ൪ത്തിപ്പെടുത്തുകയെന്ന അജണ്ട ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഇസ്ലാം സ്ത്രീകൾക്ക് എതിരാണെന്ന രീതിയിലും മാധ്യമങ്ങൾ പ്രചാരണം അഴിച്ചുവിടുന്നു.
ബ്രിട്ടനിൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തിൻെറ ഇസ്ലാമിക കാഴ്ചപ്പാട് അവതരിപ്പിച്ച തന്നെ മാധ്യമങ്ങൾ സ്ത്രീ വിദ്വേഷിയാക്കിയാണ് അവതരിപ്പിച്ചത്. ഇതേ മാധ്യമങ്ങൾക്കുതന്നെ പിന്നീട് നിലപാട് മാറ്റേണ്ടിവന്നു. സ്ത്രീകളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇസ്ലാം മുന്തിയ പരിഗണനയാണ് നൽകുന്നത്. മാധ്യമങ്ങൾ വ്യാപകമായി ദുരാരോപണങ്ങൾ ഉന്നയിക്കുമ്പോഴും ലോകത്ത് നിരവധി പേ൪ ഇസ്ലാമിലേക്ക് ആക൪ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
സമൂഹത്തിൻെറ എല്ലാ പ്രശ്നങ്ങൾക്കും ഇസ്ലാമിൽ പരിഹാരമുണ്ട്. പക്ഷേ, അത് പിന്തുടരേണ്ടവ൪തന്നെ ഖു൪ആനും നബിചര്യയും അവഗണിക്കുന്നത് ദൗ൪ഭാഗ്യകരമാണ്. ഖു൪ആനും നബിചര്യയും ജീവിതത്തിൽ പക൪ത്തിയാൽ സമുദായത്തിൽ ഭിന്നിപ്പുണ്ടാകില്ലെന്നും ഡോ. സാകി൪ നായിക് വിശദീകരിച്ചു.
ലോകത്ത് വ്യാപകമായ മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം തുടങ്ങിയ തിന്മകളോട് ഇസ്ലാം സഹിഷ്ണുത പ്രകടിപ്പിക്കുന്നില്ല. ഇതാണ് പാശ്ചാത്യൻ നാടുകളിലെ ഇസ്ലാമിനെതിരായ പ്രചാരണത്തിന് പ്രധാന കാരണം. ഖു൪ആനും നബിചര്യയും പിന്തുടരുന്ന വിഷയത്തിൽ സന്ധിയാകാൻ മുസ്ലിമിനാകില്ല. കമ്യൂണിസം തക൪ന്നടിഞ്ഞതോടെ ലോകത്തിൻെറ പ്രതീക്ഷ മുഴുവൻ ഇപ്പോൾ ഇസ്ലാമിലാണ്. യൂറോപ്പിലും അമേരിക്കയിലും വള൪ച്ചയിൽ ഏറ്റവും മുന്നിൽനിൽക്കുന്ന മതമായി ഇസ്ലാം മാറിയിരിക്കുന്നു. അറബ് വസന്തം ഇസ്ലാമിക ലോകത്ത് കൂടുതൽ പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണെന്നും സാകി൪ നായിക് വ്യക്തമാക്കി. ഡിസ്കവ൪ ഇസ്ലാം റിസ൪ച്ച് ആൻഡ് ട്രെയിനിങ് വിഭാഗം ഡയറക്ട൪ സയ്യിദ് ആ൪. അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രഭാഷണം ഇന്ന്
മനാമ: പ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ ഡോ. സാകി൪ നായിക് ഇന്ന് ബഹ്റൈനിൽ പ്രഭാഷണം നടത്തും. രാത്രി എട്ടിന് അൽ ഫാത്തഹ് ഗ്രാൻഡ് മോസ്ക് പരിസരത്ത് ഡിസ്കവ൪ ഇസ്ലാം സൊസൈറ്റി സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലാണ് അദ്ദേഹം പ്രസംഗിക്കുക. ‘21ാം നൂറ്റാണ്ടിൽ ഇസ്ലാമിൻെറ പ്രസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണത്തിന് ശേഷം സദസ്യ൪ക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ടാകും. പ്രവേശനം സൗജന്യമാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് 39605811, 39402008 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
