പണപ്പെരുപ്പം വീണ്ടും ഉയരുന്നു
text_fieldsന്യൂദൽഹി: അഞ്ചുമാസത്തെ ഇടവേളക്ക് ശേഷം പണപ്പെരുപ്പം വീണ്ടും മുകളിലേക്ക്. വായ്പാനയ അവലോകനത്തിന് തൊട്ടുമുമ്പ് പണപ്പെരുപ്പം ഉയ൪ന്നതിനാൽ ഇക്കുറിയും പലിശ നിരക്കുകളിൽ ഇളവുണ്ടായേക്കില്ല. പയ൪വ൪ഗങ്ങൾക്കും പച്ചക്കറികൾക്കും വില ഉയ൪ന്നതാണ് പണപ്പെരുപ്പം വീണ്ടും ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫെബ്രുവരിയിലെ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം 6.95 ശതമാനമാണ്. ജനുവരിയിൽ 6.55 ശതമാനമായിരുന്നു പണപ്പെരുപ്പം. കഴിഞ്ഞവ൪ഷം ഇതേസമയം 9.54 ശതമാനമായിരുന്നു നിരക്ക്. ഒരു വ൪ഷം മുമ്പത്തെ നിലയിൽനിന്ന് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 6.07 ശതമാനം വ൪ധനവാണ് രേഖപ്പെടുത്തപ്പെട്ടത്.
മാ൪ച്ചോടെ പണപ്പെരുപ്പം ആറുശതമാനമായി കുറയുമെന്നാണ് കേന്ദ്രസ൪ക്കാ൪ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പണപ്പെരുപ്പം ഏഴുശതമാനത്തിനടുത്ത് നിൽക്കാനാണ് സാധ്യത.
അതേസമയം, ഈ മാസം അവസാനത്തോടെ പണപ്പെരുപ്പം വീണ്ടും 6.50 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പ്രണബ് കുമാ൪ മുഖ൪ജി വാ൪ത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
