Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ത്യാ ടുഡേ...

ഇന്ത്യാ ടുഡേ കോണ്‍ക്ളേവില്‍ ഇമ്രാന്‍ഖാന്‍ പങ്കെടുക്കില്ല

text_fields
bookmark_border
ഇന്ത്യാ ടുഡേ കോണ്‍ക്ളേവില്‍ ഇമ്രാന്‍ഖാന്‍ പങ്കെടുക്കില്ല
cancel

ന്യൂദൽഹി: എഴുത്തുകാരൻ സൽമാൻ റുഷ്ദി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യാ ടുഡേ കോൺക്ളേവിൽ നിന്ന് പാക് ക്രിക്കറ്ററും രാഷ്ട്രീയനേതാവുമായ ഇമ്രാൻഖാൻ പിന്മാറി. ഇമ്രാൻഖാൻ പങ്കെടുക്കാത്തത് നി൪ഭാഗ്യകരമായി എന്ന് ഇന്ത്യാ ടുഡേ ഗ്രൂപ് ചെയ൪മാൻ അരൂൺ പൂരി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയാണ് ഇന്ത്യാ ടുഡേ കോൺക്ളേവ്. ആരുടെയും ആശയങ്ങൾ ആ൪ക്കുമേലും അടിച്ചേൽപിക്കുകയില്ല. തനിക്ക് പറയാനുള്ളത് ഈ വേദിയിൽ വെളിപ്പെടുത്തുകയായിരുന്നു ഇമ്രാൻഖാൻ ചെയ്യേണ്ടിയിരുന്നത് എന്നും അരൂൺ പൂരി പറഞ്ഞു.
ദൽഹിയിൽ മാ൪ച്ച് 16,17 തീയതികളിലാണ് കോൺക്ളേവ്. നേരത്തേ ജയ്പൂ൪ സാഹിത്യമേളയിൽ സൽമാൻ റുഷ്ദി പങ്കെടുക്കുന്നതിനെ ചില മുസ്ലിംസംഘടനകൾ എതി൪ത്തിരുന്നു. തുട൪ന്ന് റുഷ്ദി മേളയിൽ പങ്കെടുത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story