Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിരക്കുവര്‍ധന...

നിരക്കുവര്‍ധന അശാസ്ത്രീയം

text_fields
bookmark_border
നിരക്കുവര്‍ധന അശാസ്ത്രീയം
cancel

ആത്മാ൪ഥതയോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി ബജറ്റ് അവതരിപ്പിച്ചത്. മുൻകാല ബജറ്റുകൾ പോലെ വികാരപരമായിരുന്നില്ല. സുരക്ഷാ കമ്മിറ്റിയും ആധുനികവത്കരണവും നല്ലതാണ്. എന്നാൽ നിരക്കു വ൪ധന പുന$പരിശോധിച്ച് ശാസ്ത്രീയ രീതി അവലംബിക്കണം.
നിരക്കുവ൪ധന അത്യാവശ്യമായിരുന്നു എന്നതിൽ ത൪ക്കമില്ല. പക്ഷേ, നിരക്കുവ൪ധനക്ക് അവലംബിച്ച രീതി ശരിയായില്ല. മുമ്പെല്ലാം ദീ൪ഘദൂരയാത്രക്കാ൪ക്ക് ആശ്വാസമാകുംവിധം ടെലിസ്കോപിക് രീതിയിലായിരുന്നു നിരക്ക് വ൪ധിപ്പിച്ചത്. ഇത്തവണ കിലോമീറ്ററിന് ഇത്ര പൈസ എന്ന തോത് അവലംബിച്ചത് ദീ൪ഘദൂരയാത്രക്കാരെ ബാധിക്കും. യാത്രാ ദൂരം കൂടുന്നതിനനുസരിച്ച് നിരക്കിൽ കുറവ് വരുന്നതാണ് ടെലിസ്കോപിക് സംവിധാനം. നിശ്ചിത കിലോമീറ്ററിനെ മിനിമം ആയി കണക്കാക്കി ഒരു തുക നിശ്ചയിക്കുക. അല്ലെങ്കിൽ, കിലോമീറ്ററിന് ശതമാനം വ൪ധന വരുത്തുക. തുട൪ന്ന് ആയിരം കിലോമീറ്റ൪ കഴിഞ്ഞാൽ കിലോമീറ്ററിന് നിശ്ചയിച്ച കുറഞ്ഞ തുകയിൽ ഇളവ് നൽകണം. അങ്ങനെയാണെങ്കിൽ മാത്രമേ നിരക്കുവ൪ധന ദീ൪ഘദൂര യാത്രക്കാരെ ബാധിക്കാതിരിക്കൂ. പുതിയ നിരക്കുവ൪ധന ഹ്രസ്വദൂര യാത്രക്കാ൪ക്ക് കാര്യമായി ദോഷം ചെയ്യില്ല.
കേരളത്തിൻെറ ഭൂമിശാസ്ത്ര സാഹചര്യങ്ങളും മറ്റും നോക്കിയുള്ള വികസനമല്ല രാഷ്ട്രീയക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്. പാത ഇരട്ടിപ്പിക്കലും ടെ൪മിനൽ സൗകര്യവും പൂ൪ത്തിയാവാതെ കൂടുതൽ ട്രെയിനുകൾ വേണമെന്ന് ആവശ്യപ്പെടുന്ന പ്രവണതയാണുള്ളത്. ഇത് ശരിയല്ല. ചുരുങ്ങിയ പാതകളിൽ കൂടുതൽ വണ്ടി അടിച്ചേൽപ്പിക്കുകയാണ്. പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൊടുക്കാൻ സംസ്ഥാന സ൪ക്കാറിന് കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനോട് ജനങ്ങൾക്കും താൽപര്യമില്ല. ഭൂമി കിട്ടിയാൽ തന്നെ മണ്ണിട്ട് നികത്താനും തടസ്സങ്ങളാണ്.
തെക്ക്-വടക്ക് പാത നവീകരിച്ച് കൂടുതൽ ഉപയോഗപ്രദമാക്കുക എന്നതാണ് കേരളത്തിന് അനുയോജ്യമായ വികസനം. എന്നാൽ, ഇക്കാര്യം ആരും പരിഗണിക്കുന്നില്ല. കൊല്ലം, കായംകുളം, കോട്ടയം തുടങ്ങി പ്രധാന സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും തീവണ്ടി ഗതാഗതം ഉപയോഗപ്പെടുത്താൻ കഴിയണം. കൂടുതൽ പാതകൾ വേണമെന്ന ആവശ്യം നിലവിലുള്ള റോഡ് ഗതാഗതത്തെ താറുമാറാക്കുകയേ ഉള്ളൂ. തെക്ക്- വടക്ക് പാത വികസിപ്പിച്ചാൽ അത് സംസ്ഥാനത്തിൻെറ നട്ടെല്ലാകും. അപ്പോൾ സംസ്ഥാനം മുഴുവനായും തീവണ്ടി ഗതാഗതത്തിൽ പരസ്പരം ബന്ധിക്കുന്ന പത്തു മടങ്ങ് വലുപ്പമുള്ള മുംബൈ നഗരം പോലെയാകും. കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ നിലവിലെ പരിമിതമായ പാളങ്ങളിലൂടെ ഓടാൻ കഴിയില്ല. പാളങ്ങളിൽ എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടക്കുകയാണെങ്കിൽ വണ്ടികൾ റദ്ദാക്കേണ്ടിവരും.
ഇനി നമുക്ക് ബംഗളൂരുവിലേക്ക് ഒഴികെ ദീ൪ഘദൂര സ൪വീസുകൾ ആവശ്യമില്ല. ബംഗളൂരുവിലേക്കുള്ള ഒരു വണ്ടി മുഴുവൻ ദിവസവും ഓടുമെന്ന ഈ ബജറ്റിലെ പ്രഖ്യാപനം അ൪ഥവത്താണ്. കൊച്ചുവേളി ടെ൪മിനൽ ഏറ്റവും പ്രധാനമാണ്. റെയിൽവേയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തുടങ്ങുമായിരിക്കും. ഒരു പ്ളാറ്റ് ഫോം നി൪മാണം കഴിഞ്ഞിട്ടുണ്ടല്ലോ, ക്രമേണ ബാക്കികൂടി വരും.
അതേസമയം, ചെങ്കോട്ട പാതയുടെ കാര്യത്തിൽ അപകടകരമായ മൗനം തുടരുകയാണ്. നേരത്തേ തന്നെ ബ്രോഡ്ഗേജ് ആക്കാമായിരുന്ന 40 കി.മീ ദൂരത്തിന് വേണ്ടിയാണ് ഇപ്പോൾ സുപ്രധാനമായ ആ പാത ഉപയോഗശൂന്യമാക്കിയിരിക്കുന്നത്. അവഗണനക്കുള്ള ഉത്തമ ഉദാഹരണമാണ് ചെങ്കോട്ട പാത.
മറ്റു സംസ്ഥാനങ്ങളെല്ലാം നിലവിലുള്ള പാതകൾ ഉപയോഗപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധരാണ്. നമുക്ക് പക്ഷേ അതില്ല. റെയിൽവേ വികസനത്തിൽ നമ്മുടെ സമീപനവും കാഴ്ചപ്പാടും മാറണം. രണ്ട് മെമു അനുവദിച്ചിട്ടുണ്ടല്ലോ. 2005 ൽ വൈദ്യുതീകരണം പൂ൪ത്തിയായിരുന്നെങ്കിൽ ഇന്നത് വളരെ ഉപകാരപ്പെടുമായിരുന്നു. പക്ഷേ, ഇവിടത്തെ ഹ്രസ്വദൂര യാത്രക്കാ൪ക്ക് അതിൽ താൽപര്യമില്ല. ദീ൪ഘദൂര യാത്രക്കാ൪ക്കാണെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്.
(റെയിൽവേ ബോ൪ഡ് മുൻ
ചെയ൪മാനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story