Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇന്‍റര്‍ പുറത്ത്;...

ഇന്‍റര്‍ പുറത്ത്; ബയേണ്‍ ക്വാര്‍ട്ടറില്‍

text_fields
bookmark_border
ഇന്‍റര്‍ പുറത്ത്; ബയേണ്‍ ക്വാര്‍ട്ടറില്‍
cancel

റോം: ഇഞ്ചുറി ടൈമിൽ ബ്രാൻഡാവോ നേടിയ ഗോൾ ഒളിമ്പിക് മാഴ്സെക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൻെറ അവസാന എട്ടിലേക്ക് പിടിവള്ളിയായപ്പോൾ മുൻ ചാമ്പ്യന്മാരായ ഇൻറ൪ മിലാന് അത് പ്രീക്വാ൪ട്ടറിൽതന്നെ പുറത്തേക്കുള്ള വഴിയൊരുക്കി. രണ്ടാംപാദ പ്രീക്വാ൪ട്ട൪ മത്സരത്തിൽ ഇൻറ൪ മിലാൻ 2-1ന് മാഴ്സെയെ കീഴടക്കിയെങ്കിലും ആദ്യപാദത്തിലേറ്റ ഏകപക്ഷീയമായ ഒരു ഗോൾ തോൽവി നൽകിയ തിരിച്ചടി മായ്ക്കാൻ അതു മതിയായില്ല. മൊത്തം സ്കോ൪ 2-2 ആയപ്പോൾ എതിരാളികളുടെ തട്ടകത്തിൽ ഗോൾ (എവേ ഗോൾ) നേടിയ ആനുകൂല്യത്തിൽ മാഴ്സെ യൂറോപ്യൻ ക്ളബ് ഫുട്ബാളിൻെറ ചക്രവ൪ത്തി പദം നിശ്ചയിക്കാനുള്ള പോരാട്ടവഴിയിൽ ക്വാ൪ട്ടറിലേക്ക് കടന്നുകയറി.
മറ്റൊരു മത്സരത്തിൽ, ആദ്യപാദത്തിലേറ്റ തിരിച്ചടിക്ക് രണ്ടാംപാദത്തിലെ ഗോൾവ൪ഷത്തിലൂടെ ഗംഭീരമായി പകരംവീട്ടിയ ബയേൺ മ്യൂണിക് മിന്നുംജയത്തോടെ ക്വാ൪ട്ടറിലേക്ക് മുന്നേറി. സ്വിറ്റ്സ൪ലൻഡിൽനിന്നുള്ള ബാസെൽ എഫ്.സിയെ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാരായ ബയേൺ നിലംപരിശാക്കിയത്. നാലു ഗോൾ നേടിയ മരിയോ ഗോമസായിരുന്നു മത്സരത്തിലെ ഹീറോ. ആ൪യെൻ റോബൻ രണ്ടു വട്ടം വല കുലുക്കിയപ്പോൾ തോമസ് മ്യൂള൪ ഒരു തവണ ലക്ഷ്യം കണ്ടു. മൊത്തം സ്കോ൪ 7-1ൻെറ പിൻബലത്തിലാണ് ബയേൺ ക്വാ൪ട്ട൪ പ്രവേശം കെങ്കേമമാക്കിയത്.
സാൻസിറോയിൽ നടന്ന മത്സരത്തിൽ ഇൻററും മാഴ്സെയും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ഇരുനിരയും അവസരങ്ങൾ തുലച്ച മത്സരത്തിൻെറ 75ാം മിനിറ്റിൽ കോ൪ണ൪ കിക്കിൽനിന്നു വന്ന നീക്കത്തിൽ ഡീഗോ മിലിറ്റോയാണ് ഇൻററിനെ മുന്നിലെത്തിച്ചത്. ഈ ഗോളിൽ മത്സരം എക്സ്ട്രാടൈമിലേക്കു നീളുമെന്നു പ്രതീക്ഷിച്ച ഘട്ടത്തിലാണ് സബ്സ്റ്റിറ്റ്യൂട്ടായി 88ാം മിനിറ്റിൽ കളത്തിലെത്തിയ ബ്രസീലുകാരൻ ബ്രാൻഡാവോ ഫ്രഞ്ചു ടീമിൻെറ രക്ഷകനായി മാറിയത്. ഇഞ്ചുറി ടൈമിൻെറ രണ്ടാം മിനിറ്റിൽ ഗോളി സ്റ്റീവ് മൻഡാൻഡ നീട്ടിയടിച്ച പന്ത്് പ്രതിരോധിക്കുന്നതിൽ ഇൻറ൪ ഡിഫൻസ് വീഴ്ച വരുത്തിയപ്പോൾ ബ്രാൻഡാവോ വല കുലുക്കുകയായിരുന്നു.
പിന്നീട് ഇഞ്ചുറി ടൈമിൻെറ ആറാം മിനിറ്റിൽ ഗിയാംപോളോ പസീനിയുടെ പെനാൽറ്റി ഗോളിലൂടെ വിജയം നേടിയെങ്കിലും ഇറ്റാലിയൻ കരുത്ത൪ക്ക് അതു തുണയായില്ല. രണ്ടാം മഞ്ഞക്കാ൪ഡ് കണ്ട് മൻഡാൻഡ പുറത്തുപോയപ്പോൾ പകരക്കാരൻ ഗോളി ജെനാറോ ബ്രാഗ്ളിയാനോക്ക് പെനാൽറ്റി കിക്ക് തടയാനായില്ല.
ബാസെലിനെതിരെ കളം അടക്കിവാണ ബയേൺ 11ാം മിനിറ്റിൽ റോബനിലൂടെയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. മ്യൂളറുടെ ഗതിമാറിയെത്തിയ ഷോട്ടിൽ ക്ളോസ്റേഞ്ചിൽ ഡച്ചുകാരൻ വല കുലുക്കുകയായിരുന്നു. 42ാം മിനിറ്റിൽ ഫ്രാങ്ക് റിബറിയുടെ പാസിൽ വോളിയുതി൪ത്ത് മ്യൂള൪ ലീഡുയ൪ത്തി.
ഇടവേളക്ക് ഒരു മിനിറ്റ് ബാക്കിനിൽക്കെയാണ് ഗോമസ് തൻെറ പടപ്പുറപ്പാടിന് തുടക്കമിട്ടത്. ടോണി ക്രൂസിൻെറ ഫ്രീകിക്കിൽനിന്നായിരുന്നു ആദ്യ ഗോൾ. 50ാം മിനിറ്റിൽ റിബറിയുടെ ക്രോസിൽ തക൪പ്പൻ ഷോട്ടിലൂടെ വീണ്ടും വല കുലുക്കിയ ഗോമസ് ബാസെലിൻെറ തിരിച്ചുവരവ് പ്രതീക്ഷ തക൪ത്തു. 61ാം മിനിറ്റിൽ റിബറിയുടെ ഹെഡറിൽനിന്ന് ഹാട്രിക് തികച്ച ജ൪മൻകാരന് ആറു മിനിറ്റിനുശേഷം നാലാം ഗോൾ നേടാൻ അവസരമൊരുക്കിയതും റിബറിയായിരുന്നു. കളി തീരാൻ ഒമ്പതു മിനിറ്റ് ശേഷിക്കേ ബാസ്റ്റ്യൻ ഷൈ്വൻസ്റ്റീഗറുടെ പാസിൽ റിബറി പട്ടിക പൂ൪ത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story