Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 4:33 AM IST Updated On
date_range 15 March 2012 4:33 AM ISTസ്വിസ് ഓപണ്‍ സൈന രണ്ടാം റൗണ്ടില്‍
text_fieldsbookmark_border
ബാസെൽ: ഇന്ത്യൻ താരം സൈന നെഹ്വാൾ സ്വിസ് ഓപൺ ബാഡ്മിൻറൺ ടെന്നിസ് ടൂ൪ണമെൻറിൻെറ രണ്ടാം റൗണ്ടിലെത്തി. ജപ്പാൻെറ സയാക സാതോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് ലോക നാലാം നമ്പ൪ താരമായ സൈനയുടെ രണ്ടാം റൗണ്ട് പ്രവേശം. സ്കോ൪: 21-13, 21-8.
പുരുഷവിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ സൗരഭ് വ൪മ, അജയ് ജയറാം, പി.കശ്യപ് എന്നിവ൪ രണ്ടാം റൗണ്ടിലെത്തിയപ്പോൾ ഗുരുസായ്ദത്തും അരവിന്ദ് ഭട്ടും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. മലയാളിയായ വി.ഡിജുവും ജ്വാലാ ഗുട്ടയുമടങ്ങുന്ന ജോടി മിക്സഡ് ഡബിൾസിൽ ആദ്യറൗണ്ടിൽ തോറ്റു. ജപ്പാൻെറ ഷോജി സാതോ-ഷിസുക മത്സുവോ ജോടിയാണ് 21-13, 21-15ന് ഇന്ത്യയുടെ ഒന്നാം നമ്പ൪ ജോടിയെ കീഴ്പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
