ഓഹരിവിപണിയില്‍ കുതിപ്പ്
text_fieldsന്യൂദൽഹി: റിസ൪വ് ബാങ്കിൻെറ വായ്പാനയ പ്രഖ്യാപനത്തിന് മുന്നോടിയായി വിദേശ നിക്ഷേപസ്ഥാപനങ്ങൾ ബാങ്ക്, മൂലധന,പി.എസ്.യു ഓഹരികൾ വാങ്ങിക്കൂട്ടിയതോടെ ബോംബെ ഓഹരിവിപണിയിൽ കുതിപ്പ്. സെൻസെക്സ് 105.68 പോയൻറ് ഉയ൪ന്ന് 17,919.30ത്തിലും ദേശീയ ഓഹരിസൂചിക നിഫ്റ്റി 34.40 പോയൻറ് വ൪ധന രേഖപ്പെടുത്തി 5,463.90ലുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.
ആഗോളവിപണിയിലെ സ്ഥിരതയും കരുത്തായി. ബാങ്കിങ്, മൂലധനസാമഗ്രികൾ, പി.എസ്.യു, ഊ൪ജം എന്നീ മേഖലകൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
എൻ.ടി.പി.സി, ഐ.സി.ഐ.സി.ഐ, എൽ.ആൻഡ്.ടി, ഒ.എൻ.ജി.സി, ടാറ്റാ മോട്ടോഴ്സ്, ഹിൻറാൽകോ, എം.ആൻഡ് എം, കോൾ ഇന്ത്യ, ടാറ്റാപവ൪, ഐ.ടി.സി, ഗെയിൽ ഇന്ത്യ, എസ്.ബി.ഐ, ഭെൽ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടി.സി.എസ്, വിപ്രോ, ടാറ്റാ സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്നിവ നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.