ബാലസേന: ലുബാംഗ കുറ്റക്കാരനെന്ന് അന്താരാഷ്ട്ര കോടതി
text_fieldsഹേഗ്: കോംഗോയിലെ വംശയുദ്ധത്തിൽ ബാല സൈനികരെ റിക്രൂട്ട്ചെയ്ത കേസിൽ മുൻ യുദ്ധനായകൻ തോമസ് ലുബാംഗ കുറ്റക്കാരനാണെന്ന് അന്താരാഷ്ട്ര കോടതി. യുദ്ധകാലത്ത് ഒമ്പത് വയസ്സു മുതലുള്ള ബാലന്മാരെ ലുബാംഗ അംഗരക്ഷകരായി നിയോഗിച്ചുവെന്നും ഇവരെ പട്ടാളക്കാരായി ഉപയോഗിച്ചുവെന്നും പ്രോസിക്യൂട്ട൪മാ൪ വ്യക്തമാക്കി. 2005ൽ അറസ്റ്റിലായ ലുബാംഗക്ക് ശിക്ഷ പിന്നീട് വിധിക്കും. വധശിക്ഷ വിധിക്കാൻ അധികാരമില്ലാത്തതിനാൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാണ് സാധ്യതയെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു. മൂന്നംഗ ന്യായാധിപ സംഘം ഏകകണ്ഠമായാണ് ലുബാംഗക്കെതിരെ കുറ്റം ചുമത്തിയത്.
കോംഗോയിൽ ഹെമ-ലെൻഡു എന്നീ ഗോത്രങ്ങൾ തമ്മിലുണ്ടായ വംശീയ കലാപത്തിൽ 60,000 പേ൪ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ നൽകുന്ന കണക്ക്. കഠിനമായ പരിശീലന മുറകൾ നടത്തിയാണ് കുട്ടികളെ സൈന്യത്തിൽ നിയമിച്ചിരുന്നത്. അച്ചടക്ക ലംഘനങ്ങളുടെ പേരിൽ ക്രൂരമായ ശിക്ഷാനടപടികളും കൈക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
