ബംഗ്ളാദേശ് ബോട്ടപകടം: മരണം 100 ആയി
text_fieldsധാക്ക: ബംഗ്ളാദേശിൽ കടത്ത് ബോട്ടുമുങ്ങി മരിച്ചവരുടെ എണ്ണം 100 ആയി. 31 മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നദിയിൽ ഒഴുകിനടക്കുന്ന നിലയിലാണ് മിക്ക മൃതദേഹങ്ങൾ കണ്ടെത്തിയത്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഔദ്യാഗിക വിശദീകരണം. നദിയുടെ ആഴത്തിൽ മുങ്ങിക്കിടക്കുന്ന ബോട്ടിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവ൪ത്തക൪ പറയുന്നു.
ചൊവ്വാഴ്ച പുല൪ച്ചെ 2.30ന് മേഘ്ന നദിയിലാണ് എം.വി ശരിയത്പൂ൪ എന്ന ബോട്ട് മുങ്ങിയത്. എണ്ണ ടാങ്കറിടിച്ചാണ് അപകടമുണ്ടായത്. ധാക്കയിൽനിന്ന് ശരിയത്പൂരിലേക്ക് പോകുകയായിരുന്ന ബോട്ടിൽ 300 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 50 പേ൪ രക്ഷപ്പെട്ടു.
മറ്റുള്ളവ൪ക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബോട്ട് ഉയ൪ത്തി കരക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുട൪ന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
