ഹോപ്കിന്‍സ് ചിത്രത്തിലൂടെ റുബീന ഹോളിവുഡിലേക്ക്
text_fieldsമുംബൈ: 2009ൽ ഓസ്ക൪ പുരസ്കാരം ലഭിച്ച ‘സ്ളംഡോഗ് മില്യനെയറി’ലൂടെ പ്രശസ്തിയിലേക്കുയ൪ന്ന മുംബൈ ചേരിയിലെ പെൺകുട്ടി റുബീന അലി ഹോളിവുഡിലേക്ക്. ഹോളിവുഡ് ഇതിഹാസം ആൻറണി ഹോപ്കിൻസിൻെറ ‘ലോഡ് ഓവൻസ് ലേഡി’ എന്ന ബ്രിട്ടീഷ് സിനിമയിലാണ് റുബീന വീണ്ടും മുഖംകാണിക്കുന്നത്. സെപ്റ്റംബറിൽ ഷിംല, ലണ്ടൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
‘പ്രതിദിനം 78,000 രൂപ നിരക്കിൽ 21 ദിവസത്തേക്ക് 16.39 ലക്ഷം രൂപയുടെ കരാറിൽ ഒപ്പുവെച്ചതായി റുബീനയുടെ പിതാവ് ഹഫീഖ് ഖുറൈശി പറഞ്ഞു. പുതിയ ചിത്രത്തിൻെറ പേരോ സംവിധായകനെക്കുറിച്ചോ റുബീനക്കും പിതാവിനും വലിയ ധാരണയൊന്നുമില്ല. ഹോളിവുഡിൽ ഹോപ്കിൻസിൻെറ സ്ഥാനത്തെക്കുറിച്ചും ഇവ൪ക്ക് വലിയ അറിവില്ല.
‘സ്ളംഡോഗ് മില്യനെയറി’ൽ ലതിക എന്ന കഥാപാത്രത്തിൻെറ കുട്ടിക്കാലം അവിസ്മരണീയമാക്കിയാണ് റുബീന ചലച്ചിത്രലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നേടിയ പശ്ചിമ ബാന്ദ്രയിലെ ഫ്ളാറ്റിലാണ് റുബീന ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
