ശ്രമം പരാജയപ്പെട്ടു; ഇറ്റാലിയന്‍ മന്ത്രി മടങ്ങി
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ നാവികരെ ജയിൽമോചിതരാക്കാനുള്ള ശ്രമം മതിയാക്കി ഇറ്റാലിയൻ മന്ത്രി സ്റ്റെഫാൻ ഡി മെസ്തുറെ മടങ്ങി. ബുധനാഴ്ച രാവിലെ 11ന് എമറേറ്റ്സ് വിമാനത്തിലാണ് അദ്ദേഹവും സെക്രട്ടറിയുമുൾപ്പെട്ട നാലംഗസംഘം ഇറ്റലിയിലേക്ക് തിരിച്ചത്. ജയിലിൽ കഴിയുന്ന തടവുകാ൪ക്ക് സൗകര്യങ്ങൾ ചെയ്യുന്നതിന് ചില ഇറ്റാലിയൻ പ്രതിനിധികളെ തിരുവനന്തപുരത്ത് നി൪ത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിലെത്തി നാവികരുമായി ഒരു മണിക്കൂ൪ കൂടിയാലോചന നടത്തിയിരുന്നു. നാവികരെ ജയിലിലേക്കയച്ച വിവരമറിഞ്ഞാണ് ദൽഹിയിൽ നിന്ന് മാ൪ച്ച് അഞ്ചിന് മെസ്തുറെ എത്തിയത്.
കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ നാവികരെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ എ.ഡി.ജി.പിക്ക് അപേക്ഷ നൽകുന്നതിനും അദ്ദേഹമാണ് ചുക്കാൻ പിടിച്ചത്. ഇറ്റലിയുടെ ആവശ്യത്തിൽ കേരള സ൪ക്കാ൪ അനുകൂല നിലപാടെടുക്കില്ലെന്ന് മനസ്സിലായതോടെയാണ് അദ്ദേഹം മടങ്ങാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
