വി.എസിന്‍െറ ബന്ധു മിച്ചഭൂമി കൈക്കലാക്കിയത് ചതിയിലൂടെയെന്ന്
text_fieldsകൊച്ചി: ചതിയിലൂടെയാണ് വി.എസ് അച്യുതാനന്ദൻെറ ബന്ധു മിച്ചഭൂമി കൈക്കലാക്കിയതെന്ന് സ൪ക്കാ൪. വി.എസ് അച്യുതാനന്ദൻ പ്രതിയായ ഭൂമിദാന കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.എസിൻെറ ബന്ധു ടി.കെ സോമൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് സ൪ക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ട൪ ജനറൽ ടി. ആസഫ് അലി ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇരുഭാഗത്തിൻേറയും വാദം കേട്ട ശേഷം കേസ് ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ ഉത്തരവ് പറയാൻ മാറ്റി.
1976ൽ എൻമകജെ വില്ലേജിൽ മിച്ച ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ ഭാഗമായാണ് കാസ൪കോട് ജില്ലയിലെ ഷെ൪ണി വില്ലേജിൽ വിമുക്തഭടനായ സോമൻെറയും ഭാര്യ കൗസല്യയുടെയും പേരിൽ 2.33 ഏക്ക൪ ഭൂമി അനുവദിച്ചതെന്നാണ് ഹരജിക്കാരൻ വാദിച്ചത്. എന്നാൽ, ഇപ്പോൾ ലഭിച്ചിട്ടുള്ള പട്ടയത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നമ്പ൪ പുതിയ അപേക്ഷയിലേതാണെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. 25,000 രൂപ മാത്രം വാ൪ഷിക വരുമാനമാണ് പട്ടയത്തിന് വേണ്ടി നൽകിയ ഹരജിയിൽ വ്യക്തമാക്കിയത്. എന്നാൽ,ഹരജിക്കാരന് പെൻഷൻ,കച്ചവടം,ഭാര്യക്ക് വാടകയിനത്തിൽ തുടങ്ങി 1,92,000 രൂപയുടെ വരുമാനവും കോമളപുരം, ആര്യാട് വില്ലേജുകളിലായി രണ്ടേകാൽ ഏക്കറോളം ഭൂമി ഹരജിക്കാരൻെറയും ഭാര്യയുടെയും മകൻെറയും പേരിലുണ്ട്. അച്യുതാനന്ദൻെറ മാതാവിൻെറ സഹോദരി പുത്രനാണ് ടി.കെ. സോമനെന്ന് തെളിയിക്കുന്ന തഹസിൽദാരുടെ രേഖകളും കോടതിക്ക് സമ൪പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
