Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇടുക്കിയില്‍ വീണ്ടും...

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

text_fields
bookmark_border
ഇടുക്കിയില്‍ വീണ്ടും ഭൂചലനം
cancel

ഇടുക്കി: ഇടുക്കിയിൽ ബുധനാഴ്ച വൈകുന്നേരം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം 6.04നും 6.06നും ഇടക്ക് റിക്ട൪ സ്കെയിലിൽ 1.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ ചലനമാണ് അനുഭവപ്പെട്ടത്.

ശനിയാഴ്ച പുല൪ച്ചെ 3.47 ന് ഉണ്ടായ ചലനത്തിൻെറ തീവ്രത റിക്ട൪ സ്കെയിലിൽ 2.3 രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ചിന് അനുഭവപ്പെട്ട ചലനത്തിൻെറ തീവ്രത 2.1 ആയിരുന്നു. ഒരു വ൪ഷത്തിനിടെ 35ാം തവണയാണ് ഇടുക്കിയിൽ ഭൂചനമുണ്ടായത്. ഉപ്പുതറ, കട്ടപ്പന പരിസര പ്രദേശങ്ങളിലാണ് ബുധനാഴ്ച ഭൂചലനമുണ്ടായത്. വെഞ്ഞൂ൪മൂടാണ് ഭൂചലനത്തിൻെറ പ്രഭവ കേന്ദ്രമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story