കൽപറ്റ: നിയമം പൊതുസമൂഹത്തിന് ഗുണപ്രദവും സാധാരണക്കാ൪ക്ക് അത്താണിയുമാകണമെന്ന് ജില്ലാ ജഡ്ജി പി.ഡി. ധ൪മരാജ് പറഞ്ഞു. ജില്ലാ ലീഗൽ സ൪വീസസ് അതോറിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംഘടിപ്പിച്ച പാരാ ലീഗൽ വളൻറിയ൪മാ൪ക്കുള്ള ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രേരക്മാ൪ക്ക് ജില്ലാതല വളണ്ടിയ൪മാരായി പ്രവ൪ത്തിക്കാനാകുമെന്നും പാവപ്പെട്ടവ൪ക്കിടയിൽ നിയമ ബോധവത്കരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ദേവകി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ അംഗങ്ങളായ കെ.എം. റഷീദ്, വി.എം. അബൂബക്ക൪, പി. ലക്ഷ്മണൻ, വി.എം. രാമചന്ദ്രൻ, അഡ്വ. വി.എം. രാജീവ്, വി.കെ. മൂസ വാണിമൽ എന്നിവ൪ സംസാരിച്ചു. നിയമവും ജനങ്ങളും എന്ന വിഷയത്തിൽ അഡ്വ. കെ.എം. തോമസും സിവിൽ ക്രിമിനൽ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. എം.സി.എം. ജമാലും ക്ളാസെടുത്തു.
സാക്ഷരതാ മിഷൻ ജില്ലാ കോഓഡിനേറ്റ൪ സ്വയ നാസ൪ സ്വാഗതവും ബാ൪ അസോസിയേഷൻ സെക്രട്ടറി എൻ.ജെ. ഹനസ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2012 11:23 AM GMT Updated On
date_range 2012-03-14T16:53:59+05:30നിയമം പൊതുസമൂഹത്തിന് തടസ്സമാകരുത് -ജില്ലാ ജഡ്ജി
text_fieldsNext Story