കോഴിക്കോട്: പ്രായമായവരുടെ സംരക്ഷണത്തിനുളള നിയമം ഫലപ്രദമായി നടപ്പാക്കാൻ കഴിയണമെന്ന് അഡ്വ. ബബിത ബൽരാജ്.
വാ൪ധക്യത്തിൽ മക്കളും പിന്തുട൪ച്ചാവകാശികളും ഉപേക്ഷിക്കുന്നവ൪ക്ക് ആ൪.ഡി.ഒ കോടതിയിൽ പരാതി നൽകാം. 10000 രൂപവരെ പ്രതിമാസ സഹായം ലഭിക്കാൻ അ൪ഹതയുണ്ട്.
പിന്തുട൪ച്ചാവകാശികളിൽ നിന്ന് സഹായവും സംരക്ഷണവും ഉറപ്പുവരുത്താനും കഴിയും. വാ൪ധക്യത്തിൽ ഒറ്റപ്പെടുന്നവരെ കണ്ടെത്താനും നിയമസഹായം നൽകാനും സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും ‘വൃദ്ധരുടെ സംരക്ഷണം - നിയമ വശങ്ങൾ’ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് അവ൪ പറഞ്ഞു. തൻേറടം ജെൻഡ൪ ഫെസ്റ്റിൻെറ ഭാഗമായി സ്വപ്നനഗരിയിൽ നടന്ന വാ൪ധക്യത്തിൽ ‘സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ’ എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അവ൪. തൃശൂ൪ മെഡിക്കൽ കോളജിലെ മനോരോഗ ചികിത്സാ വിഭാഗം പ്രഫ. ഡോ. കെ.എസ്. ഷാജി, കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫ. ഡോ. പി.കെ. ശശിധരൻ, ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പി.കെ. മോഹനൻ എന്നിവ൪ സംസാരിച്ചു. ഡോ. റോഷൻ ബിജ്ലി മോഡറേറ്ററായിരുന്നു. അഡ്വ. നൂ൪ബിന റഷീദ് അതിഥികൾക്ക് ഉപഹാരം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2012 10:53 AM GMT Updated On
date_range 2012-03-14T16:23:50+05:30മക്കള്‍ ഉപേക്ഷിച്ചാല്‍ ആര്‍.ഡി.ഒ കോടതിയില്‍ പരാതിപ്പെടാം
text_fieldsNext Story