കോഴിക്കോട്: നഗരത്തിൽ മാവൂ൪ റോഡിനടുത്ത് ഒരേ ഭൂമിയുടെ പേരിൽ നടന്ന വിൽ പനക്കരാറിൽ കോടികൾ തട്ടിയെന്ന പരാതിയിൽ പഴയ ബ്ളൂഡയമണ്ട് തിയറ്ററുടമ യു.കെ. മോഹൻരാജിനെതിരെ നടക്കാവ് പൊലീസ് വീണ്ടും കേസെടുത്തു. മിസിൻ റിയൽറ്റേഴ്സ് പ്രമോട്ട൪ എ. അബ്ദുല്ല നൽകിയ പരാതിയിൽ രണ്ടാഴ്ച മുമ്പ് മോഹൻരാജിനെതിരെ വിശ്വാസവഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റ൪ ചെയ്തിരുന്നു. പാനൂ൪ സ്വദേശി അഷ്റഫ്, എരഞ്ഞിപ്പാലം സ്വദേശി ബേബി വ൪ഗീസ്, മുത്തുക്കോയ തങ്ങൾ എന്നിവരുടെ പരാതിയിലാണ് പുതിയ കേസ്.
പല കരാറുകളുണ്ടാക്കി ഒരേ ഭൂമിയുടെ പേരിൽ മോഹൻരാജ് 30 കോടിയിൽ പരം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മോഹൻരാജിനെ പൊലീസ് അന്വേഷിക്കുന്നതിനിടെ ഒരു തൊഴിലാളി യൂനിയൻ നേതാവിന് ഇതേ ഭൂമി 18.25 കോടി രൂപക്ക് വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. മുമ്പ് ഇതേ ഭൂമി മറ്റൊരാൾക്ക് രജിസ്റ്റ൪ ചെയ്തുകൊടുത്ത അതേ സബ് രജിസ്ട്രാ൪ തന്നെയാണ് പുതിയ ഇടപാടും രജിസ്റ്റ൪ ചെയ്തത്. ഈ സബ് രജിസ്ട്രാ൪ക്കെതിരെയും നടപടി വരും.
രജിസ്ട്രാ൪ ഓഫിസിലെത്തി ഭൂമി രജിസ്റ്റ൪ ചെയ്യാൻ കഴിയാത്തപക്ഷം, ഭൂമി വിൽക്കുന്നയാളുടെയോ വാങ്ങുന്നയാളുടെയോ വസതിയിൽ രജിസ്ട്രേഷൻ നടപടി നടത്താനാവും. എന്നാൽ, ഒരു സിനിമാ നി൪മാതാവിൻെറ വീട്ടിൽ ചെന്നാണ് രജിസ്ട്രേഷൻ നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. കേസ് വിജിലൻസ് ഏറ്റെടുത്തേക്കും. തൊഴിലാളി നേതാവ് എങ്ങനെ കോടികൾ മുടക്കി എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി നടക്കാവ് പൊലീസ് അറിയിച്ചു.
ഭീമ ജ്വല്ലറിക്ക് സമീപമാണ് വിവാദ ഭൂമി. സെൻറിന് 2.85 ലക്ഷം രൂപ നിരക്കിൽ 9.52 ഏക്ക൪ ഭൂമി വിൽക്കാൻ മോഹൻരാജും മീസാൻ റിയൽറ്റേഴ്സ് പ്രമോട്ട൪ എ. അബ്ദുല്ലയും തമ്മിൽ 2003ൽ മുദ്രപത്രത്തിൽ കരാറുണ്ടാക്കിയിരുന്നു. ഇതിൽ 38 സെൻറ് അബ്ദുല്ലക്ക് രജിസ്റ്റ൪ ചെയ്തു നൽകി. ബാക്കി ഭൂമി രജിസ്റ്റ൪ ചെയ്തുകിട്ടുന്നതിനായി അബ്ദുല്ല സമീപിച്ചപ്പോൾ മോഹൻരാജ് ഒഴിഞ്ഞുമാറിയതിനെതിരെ കോഴിക്കോട് കോടതിയിൽ കേസ് നിലവിലുണ്ട്. കേസ് നടക്കുന്നതിനിടെയാണ് വീണ്ടും ഭൂമിയുടെ മറവിൽ 30 കോടിയിൽപരം രൂപ കൈക്കലാക്കിയത്. മുദ്രപത്രത്തിലുള്ള 10ഓളം എഗ്രിമെൻറുകൾ പൊലീസ് പിടിച്ചെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2012 10:52 AM GMT Updated On
date_range 2012-03-14T16:22:33+05:30ഒരേ ഭൂമിക്ക് നിരവധി വില്‍പനക്കരാര്‍: തിയറ്റര്‍ ഉടമക്കെതിരെ വീണ്ടും കേസ്
text_fieldsNext Story