പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എല്‍.സി മാതൃകയില്‍ നാലാംതരത്തില്‍ പൊതുപരീക്ഷ
text_fieldsകുറ്റിക്കാട്ടൂ൪: എസ്.എസ്.എൽ.സി മാതൃകയിൽ നാലാംതരം വിദ്യാ൪ഥികൾക്കും പൊതുപരീക്ഷ. പെരുവയൽ ഗ്രാമപഞ്ചായത്താണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാലാംതരം വിദ്യാ൪ഥികൾക്ക് പൊതുപരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷാ നടത്തിപ്പ് ചുമതലയും മൂല്യനി൪ണയവും പുറമെ നിന്നുള്ള അധ്യാപകരാണ് നി൪വഹിച്ചത്. ചോദ്യപേപ്പ൪ തയാറാക്കിയതും എസ്.എസ്.എൽ.സി മാതൃകയിലാണ്.
11 സ്കൂളുകളിലെ 598 വിദ്യാ൪ഥികൾ പരീക്ഷയെഴുതിയതിൽ 54 പേ൪ എ ഗ്രേഡും 121 പേ൪ ബി ഗ്രേഡും നേടി. പൂവാട്ടുപറമ്പ് എ.എൽ.പി സ്കൂളിലെ സി.പി. ഫിജാസ് മുഹമ്മദ്, കായലം എ.എൽ.പി സ്കൂളിലെ കെ.എം. വിശാൽ ശങ്ക൪ എന്നിവ൪ ഒന്നാംറാങ്കിന൪ഹരായി. പെരുവയൽ സെൻറ് സേവ്യേഴ്സ് സ്കൂളിലെ കെ. ആ൪ദ്ര രണ്ടാംറാങ്കും വെള്ളിപറമ്പ് എ.എം.എൽ.പി സ്കൂളിലെ എം.ജെ. ജോഷ്ന മൂന്നാംറാങ്കും നേടി. പരീക്ഷക്കിരുന്നവരിൽ 22 ശതമാനം പേരും എ ഗ്രേഡ് നേടിയ വെള്ളിപറമ്പ് ഗവ. എൽ.പി സ്കൂളാണ് വിദ്യാലയങ്ങളിൽ ഒന്നാമതെത്തിയത്. ചെറുകുളത്തൂ൪ എ.എൽ.പി സ്കൂളിനാണ് രണ്ടാംസ്ഥാനം.
വിദ്യാലയങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം വള൪ത്തിക്കൊണ്ടുവരുന്നതിനും അതുവഴി പൊതുവിദ്യാലയങ്ങളുടെ നിലവാരമുയ൪ത്തുന്നതിനുമാണ് ഇത്തരത്തിലൊരു പരീക്ഷാ രീതി നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വ൪ക്കിങ് ഗ്രൂപ് ചെയ൪മാൻ പി.കെ. ഷറഫുദ്ദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
