ടൂറിസ്റ്റ് വിസ കാലാവധി: നിരവധി സന്ദര്‍ശകര്‍ക്ക് പിഴ
text_fieldsദുബൈ: യു.എ.ഇയിൽ ടൂറിസ്റ്റ് വിസ കാലാവധി 30 ദിവസമാക്കി കുറച്ചത് നിരവധി സന്ദ൪ശക൪ക്ക് വിനയായി. കാലാവധി ചുരുക്കിയ വിവരമറിയാതെ അതിലേറെ ദിവസം നിന്നവ൪ക്കാണ് പിഴ ലഭിച്ചത്.
നേരത്തെ വിസയെടുക്കുന്ന സമയത്ത് 38 ദിവസമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഈ വിസയിൽ എത്തുന്നവ൪ക്ക് രാജ്യത്ത് താമസിക്കാനുള്ള കാലാവധി 30 ദിവസമായി കുറച്ചുകൊണ്ടുള്ള തീരുമാനം ഈ മാസം ഏഴ് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇക്കാര്യം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻെറ (ജി.ഡി.ആ൪.എഫ്.എ) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് എത്തിയ ശേഷം 30 ദിവസം കൂടി നീട്ടാനുള്ള അനുമതി ലഭിക്കും. ഇങ്ങിനെ ചെയ്യുന്നവ൪ക്കും മൊത്തം 60 ദിവസമാണ് അനുവദിക്കുക. നേരത്തെ ഇത് 68 ദിവസമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
