ഫോട്ടോഗ്രാഫി മല്‍സരം സംഘടിപ്പിക്കും
text_fieldsദോഹ: എട്ടാമത് അൽജസീറ അന്താരാഷ്ട്ര ഡോക്യുമെൻററി ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കുന്നു. ‘ഫ്യൂച്ച൪’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൽസരത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും പങ്കെടുക്കാം.
ഒരാൾ അഞ്ച് ഫോട്ടോകളെങ്കിലും മൽസരത്തിന് സമ൪പ്പിക്കണം. എ.4 വലിപ്പത്തിലുള്ള ഫോട്ടോകൾ ടിഫ് ഫോ൪മാറ്റിൽ (300 ഡി.പി.ഐ) സി.ഡിയിലാക്കിയ എല്ലാദിവസവും വൈകിട്ട് അഞ്ച് മണിക്ക് ശേഷം കത്താറ ബിൽഡിംഗ് നമ്പ൪ 18ലോ ഹിലാലിൽ അൽ അറബി സ്പോ൪ട്സ് ക്ളബ്ബിന് സമീപമോ ഉള്ള ഖത്ത൪ ഫോട്ടോഗ്രാഫിക് സൊസൈറ്റിയിലാണ് നൽകേണ്ടത്. സി.ഡി അടങ്ങിയ കവറിന് പുറത്ത് ‘അൽജസീറ ഫെസ്റ്റിവൽ ഫോട്ടോഗ്രാഫി കോൺടസ്റ്റ്’ എന്ന് ഇംഗ്ളീഷിൽ എഴുതിയിരിക്കണം. പൂ൪ണമായ പേര്, രാജ്യം, ഫോൺ നമ്പ൪, ഇ-മെയിൽ വിലാസം തുടങ്ങിയ വിവരങ്ങളും സി.ഡിക്കൊപ്പം നൽകണം. ഈ മാസം 20ആണ് ഫോട്ടോകൾ സമ൪പ്പിക്കേണ്ട അവസാന തീയതി. ഒന്നാ സമ്മാനം 10,000 റിയാലും രണ്ടാ സമ്മാനം ഏഴായിരം റിയാലും മൂന്നാം സമ്മാനം അയ്യായിരം റിയാലുമാണ്. കൂടുതൽ വിവരങ്ങൾക്ക് 55854319, 44677793 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
